TA886 എന്നറിയപ്പെടുന്ന പുതിയ ഹാക്കർ, "സ്ക്രീൻഷോട്ടർ" എന്നറിയപ്പെടുന്ന ഒരു പുതിയ കസ്റ്റം മാൽ വെയർ ടൂൾ ഉപയോഗിച്ച് യുഎസിലെയും ജർമ്മനിയിലെയും കമ്പനികളിൽ ഡാറ്റ മോഷണവും, നിരീക്ഷണവും നടത്താൻ ലക്ഷ്യമിടുന്നു. ബ്ളീപിങ് കമ്പ്യൂട്ടർ പറയുന്നതനുസരിച്ച്, മുമ്പ് അധികം അറിയപ്പെടാത്ത ആക്റ്റിവിറ്റി ക്ലസ്റ്റർ, 2022 ഒക്ടോബറിൽ യുഎസ് ആസ്ഥാനമായുള്ള സുരക്ഷാ സ്ഥാപനമായ പ്രൂഫ്പോയിന്റ് ആണ് ആദ്യമായി കണ്ടെത്തിയത്. പണം തട്ടിയെടുക്കുക തന്നെയാണ് ഇത് വഴി ഹാക്കർ ലക്‌ഷ്യം വെക്കുന്നത്.
ഇത്തരത്തിലുള്ള ആക്രമണങ്ങൾ നേരിട്ട സിസ്റ്റങ്ങളിൽ പ്രാഥമിക വിലയിരുത്തൽ നടന്നു കൊണ്ടിരിക്കുകയാണ്. മാത്രമല്ല, ക്ഷുദ്രകരമായ മാക്രോകൾ ഉൾപ്പെടുത്തിയുള്ള മൈക്രോസോഫ്ട് പബ്ലിഷർ (.pub) അറ്റാച്ച്‌മെന്റുകൾ, മാക്രോകളുള്ള .pub ഫയലുകളിലേക്ക് ലിങ്ക് ചെയ്യുന്ന URL-കൾ അല്ലെങ്കിൽ അപകടകരമായ ജാവസ്ക്രിപ്റ്റ് ഫയലുകൾ, ഡൗൺലോഡ് ചെയ്യുന്ന URL-കൾ അടങ്ങിയ PDF-കൾ എന്നിവ ഉൾപ്പെടുന്ന ഫിഷിംഗ് ഇമെയിലുകൾ ഉപയോഗിച്ച് ഹാക്കർ ഇരകളെ ലക്ഷ്യമിടുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.