ഓപ്പൺ എഐ യുടെ ബിംഗുമായുള്ള സംയോജനം പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷം, മൈക്രോസോഫ്റ്റ് അതിന്റെ പ്രധാന സോഫ്റ്റ്‌വെയർ സ്യൂട്ടിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയെ സമന്വയിപ്പിക്കാനുള്ള ശ്രമത്തിൽ മറ്റൊരു പ്രധാന ചുവടുവെപ്പ് നടത്താൻ ഒരുങ്ങുകയാണ്. റെഡ്മണ്ട് ആസ്ഥാനമായുള്ള ടെക് ഭീമൻ അതിന്റെ ഏറ്റവും പുതിയ എഐ മോഡലായ പ്രോമിത്യൂസിനെ വേഡ്, പവർപോയിന്റ്, ഔട്ട്‌ലുക്ക് എന്നിവയുൾപ്പെടെയുള്ള ജനപ്രിയ സോഫ്റ്റ്‌വെയറുകളിലേക്ക് അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഓപ്പൺ എഐ യുടെ ഭാഷാ സാങ്കേതികവിദ്യ സമന്വയിപ്പിക്കുന്നതിനുള്ള മൈക്രോസോഫ്റ്റിന്റെ ഉൽപ്പാദനക്ഷമതാ പദ്ധതികളുടെ വിശദാംശങ്ങൾ വരും ആഴ്‌ചകളിൽ വെളിപ്പെടുത്തുമെന്ന് ദി വെർജ് പറയുന്നു. സെർച്ചിങ്ങും ഇമെയിൽ പ്രതികരണങ്ങളും വർദ്ധിപ്പിക്കുന്നതിനും, എഴുത്ത് മെച്ചപ്പെടുത്തുന്നതിനുമായി ഔട്ടിലൂക്കിനൊപ്പം ഓപ്പൺ എഐയുടെ ജിപിടി  മോഡലുകൾ മൈക്രോസോഫ്ട് വേർഡിലും പരീക്ഷിക്കുന്നതായി റിപ്പോർട്ടുണ്ട്.