വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ആയ യൂട്യൂബ് തങ്ങളുടെ ഡെസ്ക് ടോപ് പതിപ്പിൽ 'Go Live Together' എന്ന ഒരു പുതിയ ഫീച്ചർ അവതരിപ്പിച്ചേക്കുമെന്ന് സൂചിപ്പിച്ചു. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമാണ് യൂട്യൂബ്. പുതിയ ഫീച്ചർ വരുന്നതോട് കൂടി കോൺടെന്റ് സൃഷ്ട്ടിക്കുന്നവർക്ക് തത്സമയ വീഡിയോകൾ സ്‌ട്രീം ചെയ്യാനും ഗസ്റ്റ് യൂസേഴ്സിനെ ഇതിലേക്ക് ക്ഷണിക്കാനും കഴിയും. തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കമ്പനി പുതിയ ഫീച്ചറിനെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
നിങ്ങളുടെ ഫോണിൽ നിന്ന് ഒരു സഹ-സ്ട്രീം എളുപ്പത്തിൽ ആരംഭിക്കുന്നതിനും അതിഥിയെ ക്ഷണിക്കുന്നതിനുമുള്ള ഒരു പുതിയ മാർഗം ആണിത്! കോ-സ്ട്രീമുകൾ ഹോസ്റ്റുചെയ്യുന്നതിന് കോൺടെന്റ് സൃഷ്ട്ടിക്കുന്നവർക്ക് 50 ൽ കൂടുതൽ സബ്സ്ക്രൈബേർസ് ആവശ്യമാണ്. , എന്നാൽ ആർക്കും ഇതിൽ അതിഥിയാകാൻ കഴിയും, എന്നാണ് കമ്പനി പറഞ്ഞിരുന്നത്. കൃത്യമായ ഓപ്ഷൻ തിരഞ്ഞെടുക്കുന്നത് വഴി ഉപയോക്താക്കൾക്ക് ഈ സൗകര്യം ഉപയോഗിക്കാം. മാത്രമല്ല എത്ര പേർക്ക് വേണമെങ്കിലും ലിങ്ക് അയക്കാനും കഴിയും ഇതിലൂടെ അവർക്കും സ്ട്രീമിങ് ൽ പങ്ക് ചേരാം.