Pinterest Inc ഏകദേശം 150 ജീവനക്കാരെ അല്ലെങ്കിൽ തങ്ങളുടെ മൊത്തം തൊഴിലാളികളുടെ 5% പിരിച്ചുവിടുകയാണെന്ന് ബ്ലൂംബെർഗ് ന്യൂസ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. കമ്പനിയുടെ ചിലവ് ചുരുക്കലിന്റെ ഭാഗമാണ് ഈ പിരിച്ചുവിടൽ എന്ന് വേണം കരുതാൻ. തൊഴിലാളികളെ പിരിച്ചുവിടുന്ന സാങ്കേതിക കമ്പനികളുടെ കൂട്ടത്തിൽ ഇപ്പോൾ Pinterest ഉം കൂടി ചേരുന്നു. ഉപയോക്താക്കളെ ഓൺലൈൻ പിൻബോർഡുകൾ സൃഷ്‌ടിക്കാൻ  അനുവദിക്കുന്ന ഡിജിറ്റൽ സെർച്ച് കമ്പനിയാണ് Pinterest Inc . സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള കമ്പനിയിൽ ഉടനീളമുള്ള ടീമുകളിൽ നിന്നാണ് ജോലി വെട്ടിക്കുറച്ചത്, എല്ലാവരെയും ഒരേ അളവിൽ ബാധിച്ചില്ലെങ്കിലും. ബാധിച്ച ജീവനക്കാരെ ഇതിനോടകം തന്നെ കമ്പനി വിവരം അറിയിച്ചിട്ടുണ്ട്. ഇത് ബാധിക്കപ്പെട്ട എല്ലാ ജീവനക്കാർക്കും പ്രത്യേക പാക്കേജുകളും ആനുകൂല്യങ്ങളും മറ്റ് സേവനങ്ങളും ഉപയോഗിച്ച് Pinterest പിന്തുണയ്ക്കും എന്നും കമ്പനിയുടെ വക്താവ് കൂട്ടിച്ചേർത്തു.


Image Source : Google