മൈക്രോസോഫ്റ്റ് പിന്തുണയുള്ള ചാറ്റ്ജിപിടിയെ വെല്ലാൻ ഗൂഗിൾ 1000-ഭാഷാ AI മോഡൽ നിർമ്മിക്കുന്നു
ചാറ്റ് ജി പി ടി യെ തോൽപ്പിക്കുന്നതിനായി 1,000 വ്യത്യസ്‌ത ഭാഷകളെ പിന്തുണയ്ക്കുന്ന ഒരു AI ഭാഷാ സംവിധാനമായ യൂണിവേഴ്‌സൽ സ്പീച്ച് മോഡലിനെ (USM) കുറിച്ച് ഗൂഗിൾ കൂടുതൽ വിവരങ്ങൾ പങ്കിട്ടു. ഇതിന്റെ ആദ്യ നടപടികൾ പൂർത്തിയായതായി കമ്പനി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ, ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന 1,000 ഭാഷകളെ പിന്തുണയ്ക്കുന്ന ഒരു ഭാഷാ മോഡൽ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികൾ കമ്പനി പ്രഖ്യാപിച്ചിരുന്നു.
അതേസമയം തന്നെ കമ്പനി അതിന്റെ യുഎസ്എം മോഡലും വെളിപ്പെടുത്തിയിരുന്നു. 300+ ഭാഷകളിലായി വ്യാപിച്ചുകിടക്കുന്ന 12 ദശലക്ഷം മണിക്കൂർ സംഭാഷണത്തിലും 28 ബില്ല്യൺ വാചകങ്ങളിലും പരിശീലനം ലഭിച്ച 2 ബില്യൺ പാരാമീറ്ററുകളുള്ള അത്യാധുനിക സംഭാഷണ മോഡലുകളുടെ ഒരു സംഗ്രഹമായാണ് ടെക് ഭീമൻ യുഎസ്എം നെ വിശേഷിപ്പിക്കുന്നത്. യുഎസ്‌എം 100-ലധികം ഭാഷകളെ പിന്തുണയ്‌ക്കുന്നുവെന്നും ഒരു വലിയ സിസ്റ്റത്തിന്റെ അടിസ്ഥാനം ആയി പ്രവർത്തിക്കുമെന്നും ആണ് നിലവിൽ ഗൂഗിൾ അവകാശപ്പെടുന്നത്.
Image Source : Google