കേന്ദ്രത്തിന്റെയും സംസ്ഥാന സർക്കാരുകളുടെയും വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്തതുമായി ബന്ധപ്പെട്ടുള്ള 92 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പാർലമെന്റിന്റെ ചോദ്യോത്തര വേളയിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. സിഇആർടി-ഇൻ റിപ്പോർട്ട് ചെയ്യുകയും ട്രാക്ക് ചെയ്യുകയും ചെയ്ത വിവരങ്ങൾ അനുസരിച്ച്, യഥാക്രമം 2021 , 2022 വർഷങ്ങളിൽ 14,02,809, 13,91,457 സൈബർ സുരക്ഷാ സംഭവങ്ങൾ ആണ് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്, എന്ന് മന്ത്രി പറഞ്ഞു.
സിഇആർടി-ഇൻ ബാധിത ഓർഗനൈസേഷനുകളെ വിവരം അറിയിക്കുകയും ബാധിക്കപ്പെട്ട ഓർഗനൈസേഷനുകൾ, സേവന ദാതാക്കൾ, അതത് സെക്ടർ റെഗുലേറ്റർമാർ, നിയമ നിർവ്വഹണ ഏജൻസികൾ എന്നിവരുമായി സംഭവ പ്രതികരണ നടപടികൾ ഏകോപിപ്പിക്കുകയും ചെയ്തുവെന്നും ചന്ദ്രശേഖർ പ്രസ്താവിച്ചു. ആക്രമണകാരികൾ അവരുടെ ആക്രമണ തന്ത്രങ്ങൾ വികസിപ്പിക്കുകയും, അറിയപ്പെടുന്ന പിഴവുകൾ മുതലെടുക്കുകയും, റിമോട്ട് ആക്‌സസ് സേവനങ്ങളിൽ നിന്ന് ക്രെഡൻഷ്യലുകൾ മോഷ്ടിക്കുകയും, ബിസിനസ്സുകളുടെ അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള പ്രവേശനം നേടുന്നതിനായി ഫിഷിംഗ് പ്രവർത്തനങ്ങൾ തുടരുകയും ചെയ്യുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു