ഗൂഗിൾ ആൻഡ്രോയിഡിനെ സുരക്ഷിതമാക്കുന്നത്തിനുള്ള നടപടികൾ തുടരുകയാണ്, എന്നാൽ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് എന്നാണ് മാൽവെയറുമായി ബന്ധപ്പെട്ട പതിവ് ഇവന്റുകൾ സൂചിപ്പിക്കുന്നത്. 2023-ൽ, ആൻഡ്രോയിഡും ഗൂഗിൾ പ്ലേ സ്റ്റോറും ഉപയോക്താക്കൾക്കായി സുരക്ഷിതമാക്കുക എന്ന ലക്ഷ്യമാണ് തങ്ങൾ ഏറ്റെടുത്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു. ആപ്പ് ഇക്കോസിസ്റ്റം ഡെവലപ്പർമാർക്കും ആക്രമണകാരികൾക്കും വളരെയധികം ആകർഷകമാണ്. അതിനാൽ ഗൂഗിൾ പ്ലേയ് സ്റ്റോറിനുള്ള പ്രക്രിയകൾ കർശനമാക്കേണ്ടത് അത്യന്താപേക്ഷിതമാണ് അതിനുള്ള ഒരു മാർഗ്ഗം സുരക്ഷാ രംഗത്ത് ഡെവലപ്പർമാരെ കൂടുതൽ ഉൾപ്പെടുത്തുക എന്നതാണ്.
ഡവലപ്പർമാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുന്നതും പങ്കിടുന്നതും പരിരക്ഷിക്കുന്നതും എങ്ങനെയാണെന്ന് അറിയാൻ പ്ലേയ് സ്റ്റോർ ഡാറ്റ സുരക്ഷാ വിഭാഗം മെച്ചപ്പെടുത്തുകയും കൂടുതൽ സുതാര്യമാകുകയും ചെയ്യുമെന്ന് ഗൂഗിൾ പറയുന്നുണ്ട്. Android-ലെ ആപ്പുകളിലേക്കും ഗെയിമുകളിലേക്കും web3.0 ടൂളുകൾ, NFT-കൾ പോലുള്ള ഡിജിറ്റൽ അസറ്റുകൾ കൊണ്ടുവരാനുള്ള ഡവലപ്പറുടെ ആവശ്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഉപയോക്തൃ സുരക്ഷയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.