2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് യൂട്യൂബ് പുനഃസ്ഥാപിക്കുന്നു
മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യൂട്യൂബ് ചാനൽ പുനഃസ്ഥാപിച്ചതായി യൂട്യൂബ് അറിയിച്ചു. 2021 ജനുവരിയിലെ ക്യാപിറ്റോൾ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അക്കൗണ്ടിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുടെ നേതൃത്വത്തിലാണ് ഈ തീരുമാനം. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാന ദേശീയ സ്ഥാനാർത്ഥികളിൽ നിന്ന് വോട്ടർമാർക്ക് തുല്യമായി കേൾക്കാനുള്ള അവസരം സന്തുലിതമാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി യൂട്യൂബ് തങ്ങളുടെ പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.
“ഇന്ന് മുതൽ, ഡൊണാൾഡ് ജെ. ട്രംപ് ചാനലിന് ഇനി നിയന്ത്രണമില്ല, പുതിയ കണ്ടെന്റുകൾ അപ്‌ലോഡ് ചെയ്യാം. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാന ദേശീയ സ്ഥാനാർത്ഥികളിൽ നിന്ന് വോട്ടർമാർക്ക് തുല്യമായി കേൾക്കാനുള്ള അവസരത്തെ സന്തുലിതമാക്കുന്നതിനിടയിൽ, യഥാർത്ഥ ലോക അക്രമത്തിന്റെ തുടർച്ചയായ അപകടസാധ്യത ഞങ്ങൾ ശ്രദ്ധാപൂർവ്വം വിലയിരുത്തി," എന്ന് യൂട്യൂബ് ഇൻസൈഡർ തങ്ങളുടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു. നവംബറിൽ, ട്വിറ്റർ സിഇഒ എലോൺ മസ്‌ക് ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണോ എന്ന് തീരുമാനിക്കാൻ ഒരു പോൾ വോട്ടെടുപ്പ് നടത്തിയിരുന്നു. തുടർന്ന് ഫേസ്ബുക്കും ട്രംപിന്റെ വിലക്ക് പിൻവലിച്ചു. എല്ലാ പ്രധാന പ്ലാറ്റ്‌ഫോമുകളിലെയും നിരോധനത്തിന് മറുപടിയായി, ട്രംപിന്റെ മീഡിയ കമ്പനി പിന്നീട് സ്വന്തം സോഷ്യൽ മീഡിയ ആപ്പ്, ട്രൂത്ത് സോഷ്യൽ ആരംഭിക്കുകയും പതിവായി പോസ്റ്റുകൾ ഇടുകയും ചെയ്തിരുന്നു.
Image Source : Google