ഇന്ന് വളരെയേറെ ആളുകൾ ഉപയോഗിക്കുന്ന ഒരു സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം ആണ് ഇൻസ്റ്റാഗ്രാം. നിരവധി ആളുകൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനും മാറ്റ് ചിലർ തങ്ങൾക്ക് ആവശ്യമായവ വാങ്ങുന്നതിനും ഇത് ഉപയോഗിക്കുന്നുണ്ട്. ഇന്ന് ഇതിലൂടെ നടക്കുന്ന തട്ടിപ്പുകളും വളരെ സാധാരണമാണ്. 91മൊബൈൽസിന്റെ റിപ്പോർട്ട് അനുസരിച്ച്, ഡൽഹിയിൽ നിന്നുള്ള ഒരാൾ ഇൻസ്റ്റാഗ്രാമിൽ വിലകുറഞ്ഞ ഐഫോൺ ലിസ്റ്റിംഗുകൾ കാണുകയും ഈ പേജിൽ നിന്ന് ഒരു ഐ ഫോൺ വാങ്ങുന്നതിനിടെ തന്റെ 29 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു.
പേര് വെളിപ്പെടുത്താത്ത വ്യക്തികൾക്കെതിരെ വഞ്ചനാക്കുറ്റത്തിന് ഡൽഹി പോലീസ് കേസെടുത്തു. ഡൽഹിയിലെ ഗിറ്റോർണി പ്രദേശത്തെ താമസക്കാരനായ വികാസ് കത്യാർ ആപ്പിലൂടെ ബ്രൗസ് ചെയ്യുന്നതിനിടെയാണ് ഡിസ്കൗണ്ട് വിലയിൽ ഐഫോണുകൾ വിൽക്കുന്ന ഇൻസ്റ്റാഗ്രാം പേജ് കാണാനിടയായത്. ഫോണിന് ഇത്രമാത്രം വിലകുറവ് കണ്ട്കൊണ്ട് അത് വാങ്ങാൻ ശ്രമിക്കുമ്പോഴാണ് ഇയാൾ തട്ടിപ്പിനിരയാകുന്നത്. ഡൽഹിയിലെ സൗത്ത് വെസ്റ്റ് ഡിസ്ട്രിക്ടിലെ സൈബർ പോലീസ് സ്റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.