രാജ്യത്ത് ജനുവരിയിൽ ഫേസ്ബുക്കിന്റെ 13 പോളിസികളിലായി 24.9 ദശലക്ഷത്തിലധികം കണ്ടെന്റുകളും ഇൻസ്റ്റാഗ്രാമിന് വേണ്ടി തയ്യാറാക്കിയ 12 പോളിസികളിൽ നിന്നുമായി 7.5 ദശലക്ഷത്തിലധികം കണ്ടെന്റുകളും നീക്കം ചെയ്തതായി മെറ്റാ പറഞ്ഞു. ജനുവരി 1 മുതൽ 31 വരെയുള്ള കാലയളവിൽ, ഫെയ്‌സ്ബുക്കിന് ഇന്ത്യൻ ഗ്രീവൻസ് മെക്കാനിസം വഴി 700 റിപ്പോർട്ടുകൾ ലഭിച്ചു. ഇത് കൂടാതെ 338 കേസുകളിൽ ഉപയോക്താക്കൾക്ക് അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ടൂളുകൾ നൽകിയിട്ടുണ്ടെന്നും ഈ റിപ്പോർട്ടിൽ പറഞ്ഞു. 

നിർദ്ദിഷ്‌ട ലംഘനങ്ങൾ നടത്തിയ കണ്ടെന്റുകൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള മുൻകൂട്ടി സ്ഥാപിതമായ ചാനലുകൾ, അവരുടെ ഡാറ്റ ഡൗൺലോഡ് ചെയ്യാനാകുന്ന സ്വയം പരിഹാര പ്രവാഹങ്ങൾ, അക്കൗണ്ട് ഹാക്ക് ചെയ്‌ത പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള വഴികൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. 2021 ലെ പുതിയ ഐടി നിയമങ്ങൾ പ്രകാരം, 5 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള വലിയ ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രതിമാസ കംപ്ലൈൻസ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കേണ്ടതുണ്ട്.