AI ചാറ്റ്‌ബോട്ടുകൾ സംഭാഷണ നിയമങ്ങൾ തിരുത്തിയെഴുതുന്ന ഈ സാഹചര്യത്തിൽ, പൂർണ്ണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സൃഷ്‌ടിക്കപ്പെട്ട ന്യൂസ്‌ ജിപിടി എന്ന ലോകത്തിലെ ആദ്യത്തെ വാർത്താ ചാനൽ ഇപ്പോൾ സമാരംഭിച്ചു. ഇത് മാധ്യമ പ്രൊഫഷണലുകളുടെ ജോലിക്ക് തന്നെ ഭീഷണിയായി മാറിയേക്കും എന്ന് കരുതാം. ന്യൂസ്‌ജിപിടിയുടെ സിഇഒ അലൻ ലെവിയുടെ അഭിപ്രായത്തിൽ, ഇത് വാർത്തകളുടെ ലോകത്തെ ഒരു ഗെയിം ചേഞ്ചറാണ് എന്ന് തന്നെ പറയാം. വളരെക്കാലമായി, വാർത്താ ചാനലുകൾ പക്ഷപാതവും ആത്മനിഷ്ഠമായ റിപ്പോർട്ടിംഗും കൊണ്ട് ബുദ്ധിമുട്ടുകയാണ്. ന്യൂസ്‌ ജി പി ടി ഉപയോഗിച്ച്, മറഞ്ഞിരിക്കുന്ന അജണ്ടകളോ പക്ഷപാതമോ ഇല്ലാതെ കാഴ്ചക്കാർക്ക് വസ്തുതകളും സത്യവും നൽകാൻ ഞങ്ങൾക്ക് കഴിയും, എന്ന് ലെവി തന്റെ ഒരു പ്രസ്താവനയിൽ പറഞ്ഞു.

റിപ്പോർട്ടർമാരില്ല, പക്ഷപാതിത്വവുമില്ല, ലോകമെമ്പാടുമുള്ള വായനക്കാർക്ക് നിഷ്പക്ഷവും വസ്തുതാധിഷ്ഠിതവുമായ വാർത്തകൾ നൽകുമെന്ന് ന്യൂസ് ജി പി ടി അവകാശപ്പെടുന്നു. ന്യൂസ് ജി പി ടി  NewsGPT.ai-ൽ സൗജന്യമായി ലഭ്യമാണ്. മെഷീൻ ലേണിംഗ് അൽഗോരിതങ്ങളും നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് ടെക്‌നോളജിയും നൽകുന്ന ന്യൂസ്‌ജിപിടിക്ക് ലോകമെമ്പാടുമുള്ള പ്രസക്തമായ വാർത്താ ഉറവിടങ്ങൾ തത്സമയം സ്കാൻ ചെയ്യാൻ കഴിയും. കൃത്യവും കാലികവും പക്ഷപാതരഹിതവുമായ വാർത്തകളും റിപ്പോർട്ടുകളും സൃഷ്ടിക്കാൻ ഇത് ഈ ഡാറ്റയാണ് ഉപയോഗിക്കുന്നത്.