ചാറ്റ് ജിപിടി സേവനം തടസ്സപ്പെടുന്നു AI ചാറ്റ്ബോട്ട് ഉപയോഗിക്കുന്നതിൽ ഉപയോക്താക്കൾ പ്രശ്നങ്ങൾ നേരിടുന്നു
ഓപ്പൺ AI-ൽ നിന്നുള്ള ചാറ്റ് ജിപിടി, ഇതിനോടകം തന്നെ ജനശ്രദ്ധ നേടിയ ഒന്നാണ്. പലപ്പോഴും ചാറ്റ് ജിപിടി ചെയ്യുന്ന പല ജോലികളും ആളുകളെ അത്ഭുതപ്പെടുത്തുന്നതിനോടൊപ്പം തന്നെ അവരുടെ ജോലിയും എളുപ്പമാക്കുന്നുണ്ട്. നിർഭാഗ്യവശാൽ, തിങ്കളാഴ്ച ഉപയോഗർഹാക്കൾക്കൊന്നും തന്നെ ചാറ്റ് ജിപിടി യിൽ ജോയിൻ ചെയ്യാൻ കഴിഞ്ഞില്ല, മറിച്ച് അൽപ്പസമയത്തിനുള്ളിൽ തിരികെ വരാൻ ആവശ്യപ്പെടുന്ന ഒരു സന്ദേശം എല്ലാവരുടെയും സ്‌ക്രീനിൽ കാണിക്കുകയായിരുന്നു. ഓപ്പൺ എഐ ചാറ്റ്ബോട്ടിന് നേരിടേണ്ടി വന്ന ഈ പ്രശ്നത്തിന് കാരണം, മിക്കവാറും പ്ലാറ്റ്‌ഫോമിന് കൈകാര്യം ചെയ്യാൻ കഴിയുന്നതിലും കൂടുതൽ അഭ്യർത്ഥനകൾ ലഭിക്കുന്നതിനാലാകണം.IST ഉച്ചയ്ക്ക് 1:00 മണിയോടെയാണ് തകരാറ് ആരംഭിച്ചത്, Downdetector.com-ലെ റിപ്പോർട്ടുകൾ പ്രകാരം, ഒരു മണിക്കൂറിലധികം ചാറ്റ്ബോട്ട് ലഭ്യമായിരുന്നില്ല.
ഓപ്പൺ എഐയ്ക്ക് മൈക്രോസോഫ്റ്റിൽ നിന്നും മറ്റ് കമ്പനികളിൽ നിന്നും വലിയ ഫണ്ടിംഗ് ലഭിച്ചിട്ടുണ്ട്. ഇത് ചാറ്റ്ജിപിടിയെ പൂർണ്ണമായി പ്രവർത്തിക്കാൻ സഹായിക്കും, എന്നാൽ ഉയർന്ന ജനപ്രീതിയും ട്രാഫിക്കും ഉണ്ടെങ്കിലും, തൽക്കാലത്തേക്കുള്ള ഡിമാൻഡ് കൈകാര്യം ചെയ്യാൻ നിലവിലുള്ള സംവിധാനങ്ങൾ വേണ്ടത്ര സജ്ജമല്ലെന്ന് ഈ തകരാറ് സൂചിപ്പിക്കുന്നു. ചാറ്റ്ബോട്ട് തകരാറ് സൗജന്യ പതിപ്പ് ഉപയോഗിക്കുന്നവരെ മാത്രമല്ല, ചാറ്റ്ജിപിടി പ്ലസ് പെയ്ഡ് മോഡലിനെയും ബാധിച്ചിട്ടുണ്ട്.