ജിമെയിൽ, ഗൂഗിൾ ഡോക്‌സ് എന്നിവയിലും മറ്റും ചാറ്റ് ജി പി ടി പോലുള്ള AI ഫീച്ചറുകൾ കൊണ്ടുവരാനൊരുങ്ങി ഗൂഗിൾ
യുഎസ് ആസ്ഥാനമായുള്ള ടെക് ഭീമനായ ഗൂഗിൾ, അതിന്റെ എതിരാളിയായ മൈക്രോസോഫ്റ്റുമായി മത്സരിക്കുന്നതിന്, ചാറ്റ്ജിപിടിക്ക് സമാനമായി, ഗൂഗിൾ വർക്ക്‌സ്‌പെയ്‌സിൽ പുതിയ എഐ-പവർ ഫീച്ചറുകൾ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ലളിതമായ നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി സ്വന്തമായി തന്നെ ഡ്രാഫ്റ്റുകൾ സൃഷ്‌ടിക്കുന്ന തരത്തിലുള്ള ഒരു കൂട്ടം സവിശേഷതകൾ ടെക് ഭീമൻ തങ്ങളുടെ ജിമെയിൽ, ഗൂഗിൾ ഡോക്‌സ് എന്നിവയിലേക്ക് കൊണ്ടുവരുന്നു എന്ന് അറിയാൻ കഴിയുന്നുണ്ട്. ഗൂഗിൾ ക്ലൗഡും ഡവലപ്പർമാർക്കുള്ള പുതിയ എ പി ഐ യും ഉൾപ്പെടെയുള്ള ബിസിനസ്സ് ഉൽപ്പന്നങ്ങളിലേക്ക് പുതിയ AI കഴിവുകളും ഇത് വഴി ലഭ്യമാക്കും.
ഡവലപ്പർമാർക്കും ബിസിനസുകൾക്കും ഇപ്പോൾ ഗൂഗിൾ ക്ലൗഡിലൂടെയും മേക്കർ സ്യൂട്ട് എന്ന പുതിയ പ്രോട്ടോ ടൈപ്പിംഗ് രീതിയിലൂടെയും ഗൂഗിൾ-ന്റെ ഏറ്റവും മികച്ച AI മോഡലുകൾ ഉപയോഗിച്ച് നിർമ്മിക്കുന്നതിലൂടെ എളുപ്പവും സുരക്ഷിതവും വിപുലീകരിക്കാൻ കഴിയുന്നതുമായ പുതിയ API-കളും ഉൽപ്പന്നങ്ങളും പരീക്ഷിക്കാം. കൂടാതെ, ഗൂഗിൾ വർക്സ്പേസ്-ൽ, സൃഷ്‌ടിക്കാനും ബന്ധിപ്പിക്കാനും സഹകരിക്കാനും ജനറേറ്റീവ് AI-യുടെ ശക്തി പ്രയോജനപ്പെടുത്താൻ ആളുകളെ സഹായിക്കുന്ന പുതിയ ഫീച്ചറുകൾ ഞങ്ങൾ അവതരിപ്പിക്കുന്നു, എന്ന് കമ്പനി ഒരു ബ്ലോഗ് പോസ്റ്റിൽ പറയുന്നുണ്ട്.പുതിയ AI സവിശേഷതകൾ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് അവരുടെ ജിമെയിൽ ഡ്രാഫ്റ്റ് ചെയ്യാനും മറുപടി നൽകാനും മറ്റും കഴിയും.