ചാറ്റ് ജി പി ടി ക്ക് എതിരാളിയായി ബൈഡു എർണി ബോട്ടിനെ അവതരിപ്പിച്ച് ചൈനീസ് സെർച്ച് ഭീമൻ
ഏർണി ബോട്ട് എന്നറിയപ്പെടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-പവർ ചാറ്റ്ബോട്ട് വ്യാഴാഴ്ച Baidu അനാച്ഛാദനം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ വർഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെ പരിസമാപ്തിയായി ഇതിനെ കണക്കാക്കാമെന്ന് കമ്പനി സി ഇ ഒ പറഞ്ഞു. ബോട്ട് പൂർണ്ണമായിരുന്നില്ലെങ്കിലും, വിപണിയിലെ ഡിമാൻഡ് കാരണം അവർ അത് ഇപ്പോൾ പുറത്തിറക്കുകയാണെന്ന് റോബിൻ ലി ബീജിംഗിൽ ഒരു മാധ്യമ സമ്മേളനത്തിൽ പറഞ്ഞു. ഇന്നുവരെ, 650 കമ്പനികൾ എർണി ഇക്കോസിസ്റ്റത്തിൽ ചേരുമെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എർണി ബോട്ട് പങ്കാളികളാകുന്ന ആദ്യ സൈൻ-അപ്പുകളിൽ ചൈനീസ് സ്റ്റേറ്റ് മീഡിയ ഔട്ട്ലെറ്റുകളും ഒരു ഷാവോലിൻ ക്ഷേത്രവും ഉൾപ്പെടുന്നു. മൈക്രോസോഫ്റ്റിന്റെ പിന്തുണയുള്ള ചാറ്റ് ജി പി ടി -യുടെ ജനപ്രീതി നേടിയതോടെയാണ് ചൈനീസ് ടെക് ഭീമന്മാർക്കും സ്റ്റാർട്ടപ്പുകൾക്കും ഇടയിൽ ഒരു എതിരാളിയെ വികസിപ്പിക്കാനുള്ള ആവേശകരമായ നീക്കം തുടങ്ങിയത്.