ചാറ്റ് ജി പി ടി വളരെ മൂല്യവത്തായ ഒന്നാണെന്ന് കോവിഡ് പാൻഡെമിക്കിന് ശേഷമുള്ള തന്റെ ആദ്യ ഇന്ത്യൻ പര്യടനത്തിലിരിക്കുന്ന കോടീശ്വരനായ മനുഷ്യസ്‌നേഹിയും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബിൽ ഗേറ്റ്‌സ് പറഞ്ഞു. “മൈക്രോസോഫ്റ്റിലെ, സത്യ നാദെല്ലയും ഓപ്പൺ എഐയിലെ മറ്റുള്ളവരും ചാറ്റ്ജിപിടി നോക്കുന്നതിൽ എന്നെ ചുമതലപ്പെടുത്തി. ഞാൻ അതിൽ വളരെ ആവേശത്തിലാണ്. ഇത് അത്ഭുതകരമാണ്. ചിലപ്പോൾ അത് ശരിയാകണമെന്നില്ല. എന്നാൽ അത് നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (AI) ഇന്ന് വ്യത്യസ്തമായ ഫോട്ടോകളും സംസാരവും തിരിച്ചറിയാൻ കഴിയും. പക്ഷേ എഴുതാനും വായിക്കാനും കഴിയുമായിരുന്നില്ല. എന്നാൽ ചാറ്റ് ജി പി ടി ക്ക് അതിനും കഴിഞ്ഞു. ഈ കരണങ്ങളൊക്കെ കൊണ്ട് തന്നെ ഇത് തികച്ചും വിലപ്പെട്ട ഒരു ഉപകരണമാണ്. ” എന്ന് അദ്ദേഹം പറഞ്ഞു.