മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ് ആപ്പ് ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിലെ വാട്സ് ആപ്പ് ബിസിനസുകൾക്കായി ഒരു പുതിയ “ബൂസ്റ്റ് സ്റ്റാറ്റസ്” ഫീച്ചർ പുറത്തിറക്കുന്നതായി റിപ്പോർട്ട്. ഇത് വഴി ഉപയോക്താക്കളെ അവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം എന്നിവയിൽ പരസ്യം ചെയ്യാൻ അനുവദിക്കുന്നുണ്ട്. കൂടാതെ ഇത് കൂടുതൽ പ്രേക്ഷകരിലേക്ക് എത്താനും സഹായകമാകും. പുതിയ ആളുകളിലേക്ക് എത്തിച്ചേരാൻ ബിസിനസുകളെ സഹായിക്കുന്നതിന് വാട്സ് ആപ്പ് തുടർച്ചയായി പുതിയ സവിശേഷതകൾ വികസിപ്പിക്കുന്നുണ്ട്.

ബിസിനെസ്സുകൾക്ക് അവരുടെ ഉപഭോക്താക്കളുമായി മികച്ച രീതിയിൽ കണക്റ്റുചെയ്യാൻ അനുവദിക്കുന്നതിന് അവശ്യ ഉപകരണങ്ങളും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. ഫേസ്ബുക്ക് പരസ്യങ്ങളിലൂടെ തങ്ങളുടെ കാറ്റലോഗിൽ നിന്ന് ഉൽപ്പന്നങ്ങൾ പ്രമോട്ട് ചെയ്യുന്നതിലൂടെ ഇതിനോടകം തന്നെ ഒരുപാട് ബിസിനസ്സുകൾ വിജയം കണ്ടെത്തി. മാത്രമല്ല അതിലൂടെ അവർക്ക് പുതിയ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനും കഴിയും, എന്ന് WABetaInfo റിപ്പോർട്ട് ചെയ്തു. മെറ്റായുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം, ഫേസ്ബുക്-ൽ ഒരു സ്റ്റാറ്റസ് പരസ്യം ചെയ്യാനുള്ള ഓപ്‌ഷൻ വേഗത്തിൽ ആക്‌സസ് ചെയ്യാൻ ചില ബിസിനസ്സുകളെ അനുവദിക്കുന്നത് വഴി, സമാന ബിസിനസ്സ് ടൂളുകൾ ഉപയോഗിക്കാൻ കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു.