കഴിഞ്ഞ മാസം 1,300 ജീവനക്കാരെ പിരിച്ചുവിട്ട സൂം ഇപ്പോൾ അതിന്റെ പ്രസിഡന്റ് ഗ്രെഗ് ടോംബിനെ യാതൊരു കാരണവുമില്ലാതെ പുറത്താക്കി. കാരണമില്ലാതെ ടോംബിന്റെ കരാർ പെട്ടെന്ന് അവസാനിപ്പിച്ചതായി കമ്പനി യുഎസിൽ ഒരു റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. ടോമ്പിന് പകരം മറ്റൊരാളെ നിയമിക്കാൻ സൂം ഇപ്പോൾ ശ്രമിക്കുന്നില്ലെന്ന് കമ്പനി വക്താവിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗ്രെഗ് വളരെ ബഹുമാനിക്കപ്പെടുന്ന ഒരു സാങ്കേതിക വ്യവസായ നേതാവാണെന്നും നിർണായക ഘട്ടങ്ങളിൽ കമ്പനികളെ സ്കെയിൽ ചെയ്യാൻ സഹായിക്കുന്നതിൽ ആഴത്തിലുള്ള അനുഭവമുണ്ട് എന്നും ടോംബിനെ സൂം പ്രസിഡന്റായി നിയമിച്ചപ്പോൾ, കമ്പനിയുടെ സി ഇ ഒ എറിക് യുവാൻ പറഞ്ഞിരുന്നു. വീഡിയോ കമ്മ്യൂണിക്കേഷൻ ആപ്പ് ആയ സൂം കഴിഞ്ഞ മാസം ആഗോള പ്രതിസന്ധികളുടെ ഭാഗമായി ഏകദേശം 1,300 പേരെ അല്ലെങ്കിൽ അതിന്റെ 15 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.