പുതിയ ടി വി ഒഎസ് അപ്‌ഡേറ്റ് ഉപയോഗിച്ച് ആപ്പിൾ സിരി റിമോട്ടിൽ ഉണ്ടായിരുന്ന ബഗ് പരിഹരിച്ചു. സിരി റിമോട്ട് ബഗിന് പരിഹാരമായി ടെക് ഭീമനായ ആപ്പിൾ അതിന്റെ tvOS 16.3.3 അപ്‌ഡേറ്റ് പുറത്തിറക്കി. സിസ്റ്റത്തിലേക്കും തുടർന്ന് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലേക്കും നാവിഗേറ്റ് ചെയ്‌ത് ആപ്പിൾ ടി വി-യിലെ ആപ്ലിക്കേഷൻ സെറ്റിംഗ്സ് വഴി tvOS 16.3.3 അപ്‌ഡേറ്റ് എയർ വഴി ഡൗൺലോഡ് ചെയ്യാമെന്ന് MacRumors റിപ്പോർട്ട് ചെയ്യുന്നു. ഓട്ടോമാറ്റിക് സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾ പ്രവർത്തനക്ഷമമാക്കിയ ആപ്പിൾ ടിവി-കളുടെ ഉപയോക്താക്കൾക്ക് ടി വി ഓ എസ് 16.3.3 അപ്‌ഗ്രേഡ് സ്വയമേവ ലഭ്യമാകും. ഈ അപ്‌ഡേറ്റ് മൂന്നാം തലമുറ ആപ്പിൾ ടി വി 4K-യിൽ മാത്രം പരിമിതപ്പെടുത്തിയിരിക്കുകയാണ്. ആപ്പിൾ ടിവി 4K യിൽ (മൂന്നാം തലമുറ) സിരി റിമോട്ട് പ്രതികരിക്കാത്ത ഒരു പ്രശ്നം ഈ അപ്‌ഡേറ്റ് പരിഹരിക്കുന്നു, എന്ന് കഴിഞ്ഞ ഡിസംബറിൽ കമ്പനി പറഞ്ഞു.