ഗൂഗിളിനും മൈക്രോസോഫ്റ്റിനും പിന്നാലെ സാംസങും ജനറേറ്റീവ് എഐ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കാനൊരുങ്ങുന്നു. സാംസങ് ഗ്ലോബൽ മൊബൈൽ ബിസിനസ് ഹെഡ് ഡോ. ടി.എം.റോ, ബെംഗളൂരുവിലെ സാംസങ് ഇന്ത്യയുടെ ഗവേഷണ-വികസന സൗകര്യം സന്ദർശിച്ചപ്പോൾ ആണ് ഈ വികസനം സ്ഥിരീകരിച്ചു. ക്യാമറ പെർഫോമൻസ് മാനേജ്‌മെന്റ് എന്നിവയിൽ സാംസങ് ഇതിനോടകം തന്നെ തങ്ങളുടെ ഉപകരണങ്ങളിൽ AI സാങ്കേതികവിദ്യകൾ സംയോജിപ്പിച്ചിട്ടുണ്ട്. കൂടാതെ, ജനറേറ്റീവ് AI സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിന് മൈക്രോസോഫ്ട്, ഗൂഗിൾ, ഉൾപ്പടെയുള്ളതും പുതുതായി ഉയർന്നുവരുന്ന മറ്റ് കമ്പനികളുമായും ഞങ്ങൾ സജീവമായി സഹകരിക്കുമെന്നും, സ്‌മാർട്ട്‌ഫോൺ വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് AI സാങ്കേതികവിദ്യ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ഒരു മാധ്യമ ആശയവിനിമയത്തിനിടെ ചോദിച്ച ചോദ്യത്തിന് മറുപടിയായി സാംസങ് ഇലക്ട്രോണിക്‌സിന്റെ മൊബൈൽ എക്‌സ്‌പീരിയൻസ് ബിസിനസ്സ് മേധാവി ഡോ. ടിഎം റോ പറഞ്ഞു. 


Image Source : Google