നിരവധി കാലത്തെ കാത്തിരുപ്പിന് ശേഷം, യുഎസ് ആസ്ഥാനമായുള്ള ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ അടുത്ത മാസം മുംബൈയിൽ തങ്ങളുടെ മുൻനിര ഇന്ത്യൻ റീട്ടെയിൽ സ്റ്റോർ തുറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. രണ്ടാമത്തെ ഔട്ട്‌ലെറ്റ് ഉടൻ ന്യൂഡൽഹിയിൽ തുറക്കുമെന്ന് ദി ഇക്കണോമിക് ടൈംസിന്റെ എക്‌സ്‌ക്ലൂസീവ് റിപ്പോർട്ടും വെളിപ്പെടുത്തി. ജിയോ വേൾഡ് ഡ്രൈവ് മാളിൽ സ്ഥിതി ചെയ്യുന്നതും 22,000 ചതുരശ്ര അടി വിസ്തീർണമുള്ളതുമായ മുംബൈ സ്റ്റോർ ലോസ് ആഞ്ചലസ്, ന്യൂയോർക്ക്, ബീജിംഗ്, സിംഗപ്പൂർ എന്നിവിടങ്ങളിലെ ആപ്പിൾ സ്റ്റോറുകൾക്ക് സമാനമായ ഒരു റീട്ടെയിൽ ലാൻഡ്‌മാർക്ക് ആയിരിക്കും,എന്ന് റിപ്പോർട്ട് പറയുന്നു.

ഇക്കണോമിക് ടൈംസ് പറയുന്നതനുസരിച്ച്, ന്യൂ ഡൽഹിയിലെ സെലക്ട് സിറ്റിവാക്ക് മാളിൽ 10,000 മുതൽ 12,000 വരെ ചതുരശ്ര അടി വിസ്തീർണമുള്ള രണ്ടാമത്തെ ചെറിയ സ്റ്റോർ ഏപ്രിൽ-ജൂൺ മാസങ്ങളിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് സ്റ്റോറുകളുടെയും ഫിറ്റ്ഔട്ടുകൾ പൂർത്തിയായതായി ഒരു എക്സിക്യൂട്ടീവ് അവകാശപ്പെടുന്നു. “വാസ്തവത്തിൽ, മുംബൈ സ്റ്റോറിന് മുന്നോടിയായി തന്നെ ഡൽഹി സ്റ്റോറിന്റെ ഔട്‍ഫിറ്റ് പൂർത്തിയായി,” എന്ന് അവർ അവകാശപ്പെടുന്നുണ്ട്, എന്നാൽ മുംബൈ സ്റ്റോർ ഇന്ത്യയുടെ മുൻനിര ഔട്ട്‌ലെറ്റായതിനാൽ, അത് ആകും ആദ്യം തുറക്കുക.