മെറ്റായുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസ്സേജിങ് ആപ്ലിക്കേഷനായ വാട്സ് ആപ്പ് പോളുകൾ പോളുകൾ ഒരു ചോയ്‌സിലേക്ക് മാത്രം പരിമിതപ്പെടുത്താനുള്ള തീരുമാനത്തിൽ എത്തിച്ചേർന്നിട്ടുള്ളതായി റിപ്പോർട്ട്. ഉപയോക്താക്കൾക്ക് ഒരു സമയത്ത് ഒരു ഗ്രൂപ്പിലോ വ്യക്തിഗത ചാറ്റിലോ ഒരു പോൾ മാത്രമേ സൃഷ്ടിക്കാൻ കഴിയൂ എന്നാണ് ഇതിനർത്ഥം. “ഈ സവിശേഷത ഉപയോക്താക്കളെ ഏറ്റവും അനുയോജ്യമായി തോന്നുന്ന ഒരു ഓപ്ഷൻ മാത്രം തിരഞ്ഞെടുക്കാൻ അനുവദിക്കും. ഉപയോക്താക്കൾക്കുള്ള ചോയ്‌സുകൾ ഒരു പോളിലേക്ക് മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ വോട്ടെടുപ്പ് ഫലങ്ങൾ കൂടുതൽ കൃത്യതയുള്ളതാക്കാൻ ഇത് സഹായകരമാണ്,” എന്ന് വാട്സ് ആപ്പ് ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ WABetaInfo റിപ്പോർട്ട് ചെയ്തു.
ഒരു ഉത്തരം മാത്രം ആവശ്യമുള്ള സന്ദർഭങ്ങളിൽ പോലും ഇത് ഉപയോഗപ്രദമാണെന്ന് റിപ്പോർട്ട് പറയുന്നു. കാരണം, ഉപയോക്താക്കൾ ഒരു ഓപ്ഷൻ മാത്രം തിരഞ്ഞെടുക്കുമ്പോൾ, അവർ വോട്ടെടുപ്പിൽ ഏർപ്പെടാനും അവരുടെ തിരഞ്ഞെടുപ്പിനെക്കുറിച്ച് കൂടുതൽ ആഴത്തിൽ ചിന്തിക്കാനും ഇവിടെ സാധ്യത കൂടുതലാണ്. വോട്ടെടുപ്പുകൾ ഒരു ചോയ്‌സിലേക്ക് മാത്രം പരിമിതപ്പെടുത്തുന്നത്, നടക്കുന്ന പോളുകളുടെ തരങ്ങളെ പരിമിതപ്പെടുത്തിയേക്കാം, എന്നാലും Yes or No ചോദ്യങ്ങൾ അല്ലെങ്കിൽ ഒരു ഓപ്ഷൻ മാത്രം ശരിയാകുന്ന മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ എന്നിങ്ങനെയുള്ള ചില ചോദ്യങ്ങൾക്ക് ഈ സവിശേഷത കൂടുതൽ ഉപയോഗപ്രദമാക്കും.