ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ വീഡിയോ ഷെയറിങിനുള്ള  ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ യൂട്യൂബ് ഒരു പ്രധാന പുതിയ അപ്‌ഡേറ്റിൽ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. ഒരു പുതിയ റിപ്പോർട്ട് അനുസരിച്ച്, ആൻഡ്രോയിഡിൽ മുൻപ് പ്ലേ ചെയ്‌ത പാട്ടുകൾ  ഓട്ടോമാറ്റിക് ആയി ഡൗൺലോഡ് ചെയ്യാൻ യൂട്യൂബ് മ്യൂസിക് ആപ്പ് ഉടൻ തന്നെ ഉപയോക്താക്കളെ അനുവദിക്കും. 9to5Google പ്രകാരം, പുതിയ "recently downloaded songs" ടോഗിൾ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുള്ളവർക്കുള്ള സെറ്റിങ്സിൽ കാണാം. അടുത്തിടെ പ്ലേ ചെയ്‌ത 200 പാട്ടുകൾ വരെ ഡൗൺലോഡ് ചെയ്യാൻ പുതിയ അപ്‌ഡേറ്റ് ഉപയോക്താക്കളെ അനുവദിക്കുന്നു.

ചില ഉപയോക്താക്കൾക്ക് ഇതിനോടകം തന്നെ ഈ ഫീച്ചർ ലഭ്യമായിട്ടുള്ളതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. റിപ്പോർട്ട് അനുസരിച്ച്, iOS-ൽ യൂട്യൂബ് മ്യൂസിക്കിനായി അടുത്തിടെ പ്ലേ ചെയ്‌ത ഗാന ക്രമീകരണം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. Now Playing-ന്റെ അനുബന്ധ ടാബിലും സെർച്ച് ഫലങ്ങളിലും മറ്റ് ആക്ടിവിറ്റികൾക്ക് കീഴിൽ ലൈവ്, കവർ, റീമിക്സ് ലേബലുകൾ ചേർക്കുന്നത് കമ്പനി സ്ഥിരീകരിച്ചു.