2021 നവംബറിൽ ട്വിറ്ററിന്റെ സിഇഒ സ്ഥാനത്തുനിന്നും രാജിവെച്ച് ഒഴിഞ്ഞ ജാക്ക് ഡോർസി ട്വിറ്ററിന് എതിരാളിയായി പുതിയ ആപ്പുമായി തിരിച്ചുവന്നിരിക്കുന്നു. ട്വിറ്ററിൽ വീണ്ടും സി ഇ ഒ ആയി തിരിച്ചുവരുമെന്ന് ഉദ്ദേശിച്ചിരുന്ന എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു ഡോർസിയുടെ പുതിയ നീക്കം. ബ്ലൂ സ്കൈ എന്ന പേരിൽ എത്തുന്ന പുതിയ മൈക്രോ ബ്ലോഗിങ് ആപ്പ് പൂർണമായും ഡോർസിയുടെ പിന്തുണയോടെയാണ് എത്തുന്നതെന്നാണ് വിവരങ്ങൾ. ഇപ്പോൾ ആപ്പ് സ്റ്റോറിൽ ലഭ്യമാകുന്ന ബ്ലൂ സ്കൈ ആപ്പിന് ട്വിറ്ററിന് സമാനമായ നീല നിറമാണ് പേരിലും മറ്റും ഉള്ളത്. നിലവിൽ ആപ്പ് സ്റ്റോറിൽ ലഭ്യമായിരിക്കുന്ന ആപ്പ് ഇൻവൈറ്റ് ഒൺലി ബീറ്റ മോഡിലാണ് എത്തിയിരിക്കുന്നത്.
വൈകാതെ ഇതിൻറെ പബ്ലിക് ലോഞ്ച് നടക്കുമെന്ന് ടെക് ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒരു പുതിയ വികേന്ദ്രീകൃത സോഷ്യൽ മീഡിയ പ്രോട്ടോകോൾ ആയാണ് ഇതിനെ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഇതിൻറെ അണിയറ പ്രവർത്തകർ പറയുന്നുണ്ട്. മാത്രമല്ല മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും വളരെയധികം വ്യത്യസ്തമായിരിക്കും തങ്ങളുടെ ആപ്പെന്നും അവർ പറയുന്നു. ട്വിറ്ററിലെ പോലെ തന്നെ അക്കൗണ്ടുകളെ ബ്ലോക്ക് ചെയ്യാനും ഷെയർ ചെയ്യാനും ഒക്കെ ഇതിലും കഴിയും. DM ഓപ്ഷൻ ഇതിൽ ഇപ്പോൾ ലഭ്യമല്ലെങ്കിലും ട്വിറ്ററിൽ ഉള്ള മറ്റ് ഓപ്ഷനുകൾ ആയ ലൈക്കുകൾ റീ പോസ്റ്റുകൾ എന്നിവ ഉൾപ്പെടെ എല്ലാം ഇതിൽ മറ്റൊരു ടാബ് വഴി ലഭിക്കുന്നുണ്ട്