നേരിട്ടുള്ള വ്യക്തിഗത സന്ദേശങ്ങൾ (DM), ഇമോജികളുടെ ഉപയോഗം, ട്വിറ്ററിൽ എൻക്രിപ്ഷൻ എന്നിവ ഉൾപ്പെടെയുള്ള പുതിയ സവിശേഷതകൾ ഈ മാസം അവസാനത്തോടെ പുറത്തിറക്കുമെന്ന് ട്വിറ്റർ സി ഇ ഒ ഇലോൺ മസ്‌ക് പ്രഖ്യാപിച്ചു. വ്യക്തിഗത മെസ്സേജുകൾക്ക് മറുപടി നൽകാനും ഏതെങ്കിലും പ്രതികരണ ഇമോജിയും എൻക്രിപ്ഷനും ഉപയോഗിക്കാനുള്ള കഴിവും ഈ മാസം അവസാനം വികസിപ്പിക്കാൻ ലക്ഷ്യമിടുന്നു എന്ന് ട്വിറ്റർ സി ഇ ഒ ഇലോൺ മസ്‌ക് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു. മെസ്സേജുകൾ കൂടുതൽ സുഗമമായി ഒഴുകാൻ സഹായിക്കുന്ന മികച്ച അപ്ഡേറ്റുകൾക്കായും പ്രത്യേകിച്ച് ഇമോജികളുടെ വിവിധ പ്രതികരണങ്ങൾക്കായി കാത്തിരിക്കുന്നു എന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം ഡിസംബറിൽ, ട്വിറ്റർ അതിന്റെ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ സേവനം ആരംഭിച്ചിരുന്നു. Android ഉപയോക്താക്കൾക്ക് $8 ഉം ഐ ഫോൺ ഉപയോക്താക്കൾക്ക് പ്രതിമാസം $11 ആണ് ഇതിനായി ചിലവാകുക.