നെറ്റ്ഫ്ലിക്സ് ഇപ്പോൾ ടിവി ഉപയോക്താക്കൾക്കായി ഇഷ്ടാനുസൃത സബ് ടൈറ്റിലുകളും അടിക്കുറിപ്പുകളും വാഗ്ദാനം ചെയ്യുന്നു
നെറ്റ്ഫ്ലിക്സ് അതിന്റെ ടിവി ഉപയോക്താക്കൾക്കായി ആഗോളതലത്തിൽ ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. അത് സബ്‌ടൈറ്റിലുകളുടെയും അടിക്കുറിപ്പുകളുടെയും വലുപ്പവും ശൈലിയും ഇഷ്ടാനുസൃതമാക്കാനുള്ള ഓപ്ഷൻ നൽകുന്നു. പുതിയ അപ്‌ഡേറ്റ് ഉപയോക്താക്കൾക്ക് മൂന്ന് വലുപ്പങ്ങളിലും (ചെറുത്, ഇടത്തരം, വലുത്) നാല് ശൈലികളിലും / നിറങ്ങളിലും (ഡിഫോൾട്ട് വൈറ്റ് ടെക്സ്റ്റ് ഓപ്ഷൻ, ഡ്രോപ്പ് ഷാഡോ, ലൈറ്റ്, കോൺട്രാസ്റ്റ്) എന്നിവയിൽ നിന്നും ഇഷ്ട്ടനുസരണം തിരഞ്ഞെടുക്കാൻ ഉപയോക്താവിനെ അനുവദിക്കുന്നു എന്ന്, ടെക് ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ, നെറ്റ്ഫ്ലിക്സ് ഉപയോക്താക്കൾക്ക് വെബ് വഴി സബ്ടൈറ്റിലുകളും അടിക്കുറിപ്പുകളുടെ ഇഷ്‌ടാനുസൃതമാക്കൽ ഓപ്ഷനുകളും മാത്രമേ ആക്‌സസ് ചെയ്യാൻ കഴിഞ്ഞിരുന്നുള്ളു. ഈ അപ്‌ഡേറ്റ് ടിവി ഉപയോക്താക്കളുടെ കാഴ്ചാനുഭവം മെച്ചപ്പെടുത്തും. ഉദാഹരണത്തിന്, സബ്‌ടൈറ്റിലുകളുടെ ശരിയായ വലുപ്പവും ശൈലിയും സജ്ജീകരിക്കുന്നത് കാഴ്ച വൈകല്യമുള്ളവരെയും ബധിരരെയും കേൾവിക്കുറവുള്ളവരെയും ശരിക്കും സഹായിക്കും. സ്ട്രീമിംഗ് ഡാറ്റാ അനലിറ്റിക്സ് കമ്പനിയായ കോൺവിവയുടെ അഭിപ്രായത്തിൽ, കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ ആഗോള സ്ട്രീമിംഗ് മിനിറ്റുകളുടെ 77 ശതമാനവും കണക്റ്റഡ് ടെലിവിഷനുകൾ, സ്മാർട്ട് ടിവികൾ, ഗെയിമിംഗ് കൺസോളുകൾ തുടങ്ങിയ വലിയ ഡിസ്പ്ലേകളിലാണ് നടക്കുന്നത്.