ഗുണനിലവാരമുള്ള സ്മാർട്ട് വാച്ചുകൾ നിർമ്മിക്കുന്ന പ്രശസ്തമായ കമ്പനിയാണ് അമൈസ്ഫിറ്റ്. ഇപ്പോൾ ജനപ്രിയ AI ചാറ്റ്‌ബോട്ടിനെ കമ്പനി തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് സംയോജിപ്പിച്ചിരിക്കുകയാണ്. അമൈസ്ഫിറ്റ് എന്ന ഈ ബ്രാൻഡ് അതിന്റെ മാതൃ കമ്പനിയായ സെപ്പ് ഹെൽത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇവരാണ് Zepp OS എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം നിർമ്മിക്കുന്നത്. കമ്പനി Zepp OS ൽ നാക്കിയിരിക്കുന്ന പുതിയ അപ്ഡേറ്റ് വഴി ഉപയോക്താക്കൾക്ക് തങ്ങളുടെ വാച്ചിൽ തന്നെ ചാറ്റ് ജി പി ടി ഉപയോഗിക്കാനാകും.

AI ചാറ്റ്ബോട്ടുമായി ചാറ്റ് ചെയ്യാൻ ഉപയോക്താവിനെ അനുവദിക്കുന്ന തരത്തിലുള്ള ഒരു ഡയൽ അമൈസ്ഫിറ്റ് തങ്ങളുടെ പുതിയ ഡിവൈസിൽ കൊണ്ട് വന്നിട്ടുണ്ട്. ഇത് വഴി ഉപയോക്താവ് ചോദിക്കുന്ന ഏത് ചോദ്യത്തിനും ഉത്തരം ലഭിക്കും. മാത്രമല്ല ഉപയോക്താവ് ചോദിക്കുന്ന ഏത് ചോദ്യത്തിനും ചാറ്റ്ബോട്ട് ഒന്നിലധികം ഡാറ്റ നൽകും. കാലാവസ്ഥ, ട്രാഫിക്, വിവിധ നഗരങ്ങളിൽ സമയം എത്രയാണെന്ന് പോലും ഉപയോക്താക്കൾക്ക് ചാറ്റ് ജി പി ടി -യോട് ചോദിച്ച് ഉത്തരം കണ്ടെത്തനാകും. 


image Source : Google