മൈക്രോസോഫ്റ്റ് അതിന്റെ എഡ്ജ് ബ്രൗസറിലേക്ക് ഒരു ക്രിപ്‌റ്റോ വാലറ്റ് സവിശേഷത സംയോജിപ്പിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇത് ഉപയോക്താക്കളെ ക്രിപ്‌റ്റോ ഫണ്ടുകൾ സംഭരിക്കാനും അയയ്‌ക്കാനും സ്വീകരിക്കാനും എൻഎഫ്‌ടികൾ സംഭരിക്കാനും അനുവദിക്കുന്നു. ഒരു ട്വിറ്റർ ഉപയോക്താവ് ആണ് ആദ്യമായി പുതിയ ക്രിപ്‌റ്റോ വാലറ്റ് ഫീച്ചർ കണ്ടെത്തിയത്, മൈക്രോസോഫ്റ്റ് ഇന്റേണൽ ടെസ്റ്റിംഗിനെക്കുറിച്ചുള്ള പരാമർശങ്ങൾക്കൊപ്പം ഇത് ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നതായി തോന്നുന്നു, 'വിൻഡോസ് സെൻട്രൽ' റിപ്പോർട്ട് ചെയ്യുന്നു.

പേയ്‌മെന്റ് കാർഡുകൾ സംഭരിക്കുന്നതിനുള്ള എഡ്ജിന്റെ നിലവിലുള്ള വാലറ്റ് ഫീച്ചറിലേക്ക് നേരിട്ട് സംയോജിപ്പിക്കുന്നതാണ് പുതിയ ഫീച്ചർ. ഉപയോക്താക്കൾക്ക് എപ്പോഴെങ്കിലും പാസ്‌വേഡ് നഷ്‌ടപ്പെട്ടാൽ വിശ്വസനീയമായ വീണ്ടെടുക്കാനുള്ള രീതിയും ഇവിടെ ഉണ്ടെന്ന് മാത്രമല്ല  ഇത് ഒരു പാസ്‌വേഡ് ഉപയോഗിച്ച് സുരക്ഷിതമാക്കാൻ കഴിയുന്നതായും, റിപ്പോർട്ട് പറയുന്നുണ്ട്. സൈൻ അപ്പ് ചെയ്‌തതിന് ശേഷം, ഉപയോക്താക്കൾക്ക് അവരുടെ എല്ലാ അസറ്റുകളിലേക്കും ആക്‌സസ് ഉണ്ടായിരിക്കും, ക്രിപ്‌റ്റോ ഫണ്ടുകൾ, വിലയിലുള്ള ട്രെൻഡുകൾ, അറിയപ്പെടുന്ന വിലാസങ്ങളും പേരുകളും ഉപയോഗിച്ച് ക്രിപ്‌റ്റോ അയയ്‌ക്കാനും സ്വീകരിക്കാനും ഉള്ള സൗകര്യവും ഇതിൽ ഉൾപ്പെടുന്നു.