കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യയിൽ തങ്ങളുടെ ആപ്പുകൾ ഉപയോഗിക്കുന്ന വനിതാ സംരംഭകർക്കെതിരെ ശക്തമായ പ്രവണത തുടരുന്നതായി മെറ്റ അറിയിച്ചു. സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ബിസിനസ്സ് എന്ന് സ്വയം തിരിച്ചറിയുന്ന ഇൻസ്റ്റാഗ്രാം ബിസിനസ് അക്കൗണ്ടുകളിൽ 73 ശതമാനവും ഇന്ത്യയിൽ നിന്നുള്ളവയാണ്. മാത്രമല്ല ഇതെല്ലാം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആരംഭിച്ചതാണെന്ന് കമ്പനി വെളിപ്പെടുത്തി. കൂടാതെ, ഫേസ്‌ബുക്കിലെ എല്ലാ ബിസിനസ് പേജുകളിലും 53 ശതമാനവും സ്ത്രീ അഡ്മിൻമാരുള്ളതും രാജ്യത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സ്ഥാപിച്ചതുമാണെന്ന് കമ്പനി വ്യക്തമാക്കി.

കമ്മ്യൂണിറ്റികൾ രൂപീകരിച്ച് പരസ്പരം പിന്തുണയ്ക്കുന്നതിൽ സ്ത്രീകളുടെ ഭാഗത്ത് നിന്ന് നിർണായക പങ്ക് വ്യക്തമാക്കുന്നതാണെന്ന് ടെക് ഭീമൻ പറഞ്ഞു. മെറ്റായിൽ, സംരംഭകത്വവുമായി ബന്ധപ്പെട്ട 40 ശതമാനം ഫേസ്ബുക്ക് ഗ്രൂപ്പുകളും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സൃഷ്ടിച്ചത് സ്ത്രീകളാണ്. ഇത് കൂടാതെ സാങ്കേതികവിദ്യയിലും ക്രിയേറ്റീവ് മേഖലയിലും സ്ത്രീകൾ ഇതിനോടകം മുന്നേറിയിട്ടുണ്ടെന്നും കമ്പനി പറഞ്ഞു. ഇന്ത്യയിൽ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം എന്നിവയ്‌ക്കായി ഇഫക്‌റ്റുകൾ പ്രസിദ്ധീകരിക്കുന്ന സ്‌പാർക്ക് AR സ്രഷ്‌ടാക്കളിൽ 23 ശതമാനവും സ്ത്രീകളാണ്. ഫേസ്ബുക്, മെസ്സഞ്ചർ, ഇൻസ്റ്റാഗ്രാം എന്നിവ ഉപയോഗിച്ച് കോടിക്കണക്കിന് ആളുകളിലേക്ക് എത്തുന്ന ഓഗ്‌മെന്റഡ് റിയാലിറ്റി അനുഭവങ്ങൾ സൃഷ്ടിക്കാനും പങ്കിടാനും ബിസിനസ്സുകളെ അനുവദിക്കുന്ന ഒന്നാണ് സ്പാർക് ആർ.