ഗൂഗിളിന്റെ ചൈനയിലെ മുതിർന്ന തസ്തികകളിൽ ജോലി ചെയ്തിരുന്നവരെയും ഉയർന്ന ശമ്പളം കൈപ്പറ്റിയിരുന്നവരെയും പിരിച്ച് വിടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി ടെക് കമ്പനികളാണ് അടുത്തിടെയായി തങ്ങളുടെ ജീവനക്കാരെ പറഞ്ഞയക്കുന്നത്. മൊത്തത്തിലുള്ള തൊഴിൽ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം ശമ്പള നിലവാരം പുനഃക്രമീകരിക്കുകയും പ്രവർത്തന ചെലവ് കുറയ്ക്കുകയും ചെയ്യുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം, എന്ന് പാൻഡെയിലി റിപ്പോർട്ട് ചെയ്യുന്നു.

കമ്പനി വിട്ട് പോകുന്ന ജീവനക്കാർക്ക് നൽകുന്ന നഷ്ടപരിഹാരത്തിൽ സ്റ്റോക്ക്, വാർഷിക അവധി കിഴിവ്, 30,000 യുവാൻ ($ 4,339) ക്യാഷ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ ഉൾപ്പെടുന്നു എന്നാൽ മാർച്ച് 10 ന് മുമ്പ് കമ്പനി വിടുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചാൽ മാത്രമേ ഈ ആനുകൂല്യങ്ങൾ ലഭിക്കൂ, എന്നും റിപ്പോർട്ട് അഭിപ്രായപ്പെട്ടു. പിരിച്ചുവിട്ട ജീവനക്കാർക്ക് ഗൂഗിൾ മൂന്ന് മാസത്തെ ബഫർ കാലയളവ് നൽകിയിട്ടുണ്ട്, ഈ കാലയളവിൽ അവർക്ക് ജോലി ചെയ്യാൻ കഴിയില്ല, പക്ഷേ സാധാരണ ശമ്പളം കമ്പനി നൽകും എന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.