ദക്ഷിണ കൊറിയയിൽ ഫേസ്ബുക്ക് പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം 10 ദശലക്ഷത്തിൽ താഴെയായി കുറഞ്ഞു. ഇൻസ്റ്റാഗ്രാമും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് വന്നതോട് കൂടി ദക്ഷിണ കൊറിയയിലെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തിൽ കഴിഞ്ഞ മാസം റെക്കോർഡ് കുറവ് വന്നതായി വ്യവസായ ഡാറ്റയിൽ പറയുന്നു. മൊബൈൽ ഇൻഡെക്‌സിന്റെ ഡാറ്റ അനുസരിച്ച്, ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ഫേസ്ബുക്കിന് 9.79 ദശലക്ഷം ദക്ഷിണ കൊറിയൻ പ്രതിമാസ സജീവ ഉപയോക്താക്കൾ (MAU) ഉണ്ടായിരുന്നു.
എന്നാൽ കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച്, ഇത് ഒരു മാസം മുമ്പുള്ളതിനേക്കാൾ 2.6 ശതമാനം കുറവാണ്. 2020-ൽ മൊബൈൽ സൂചിക അനുബന്ധ ഡാറ്റ സമാഹരിക്കാൻ തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ദക്ഷിണ കൊറിയയിലെ ഫേസ്ബുക്കിന്റെ MAU 10 മില്യൺ പരിധിയിലേക്ക് താഴുന്നത്, എന്ന് യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നുണ്ട്. 2021 ഓഗസ്റ്റ് മുതൽ ഇതിന്റെ പ്രതിമാസ കണക്ക് 13.41 ദശലക്ഷത്തിൽ എത്തിയതിന് ശേഷം സ്ഥിരമായ ഇടിവാണ് കാണാൻ കഴിയുന്നത്.