സാംസങ്, ഗൂഗിൾ പിക്സൽ ഫോണുകൾ പുതിയ സുരക്ഷാ ഭീഷണി നേരിടുന്നു
എക്‌സിനോസിൽ പ്രവർത്തിക്കുന്ന സാംസങ് ഫോണുകളോ Pixel 6/7 ഉപകരണങ്ങളോ ഉപയോഗിക്കുന്ന ഉപയോക്താക്കളെ അപകടത്തിലാക്കുന്ന തരത്തിലുള്ള ഒരു വലിയ സുരക്ഷാ ആശങ്ക പങ്കുവെച്ചിരിക്കുകയാണ് ഗൂഗിളിന്റെ പ്രൊജക്റ്റ് സീറോ ടീം. ഫോണുകൾക്ക് പുറമെ സീറോ-ഡേ അപകടസാധ്യത ബാധിച്ച എക്‌സിനോസ് പവർ സ്‌മാർട്ട് വാച്ചുകളും സാംസങ്ങിനുണ്ട് ഇതിനെപ്പറ്റിയും മുന്നറിയിപ്പ് നൽകുന്നുണ്ട്. വൈഫൈ കോളിംഗും, വോൾട്ട് ഫീച്ചറുമായും ബന്ധപ്പെട്ട സുരക്ഷാ ആശങ്കകളാണ് ഗൂഗിളിന്റെ സുരക്ഷാ ടീം പങ്ക് വെച്ചിരിക്കുന്നത്. 2022 അവസാനം മുതൽ ലഭ്യമായ എക്‌സിനോസ് മോഡമുകളിലെ 18 സുരക്ഷാ പ്രശ്‌നങ്ങൾ പ്രൊജക്റ്റ് സീറോ ടീം ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഈ ചിപ്പിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളുള്ള ഉപയോക്താക്കൾക്ക് ഈ കേടുപാടുകളിൽ നാലെണ്ണം വലിയ രീതിയിൽ ഭീഷണിയാകുമെന്നതാണ് ആശങ്കാജനകമായ കാര്യം. പ്രൊജക്റ്റ് സീറോ നടത്തിയ പരിശോധനകൾ പ്രകാരം, ഈ പറയുന്ന നാല് കേടുപാടുകൾ ഒരു ആക്രമണകാരിയെ ബേസ്ബാൻഡ് തലത്തിൽ ഒരു ഫോൺ വിദൂരമായി നിയന്ത്രിക്കാൻ ചെയ്യാൻ അനുവദിക്കുന്നുവെന്ന് സ്ഥിരീകരിക്കുന്നു, കൂടാതെ ഇത് ചെയ്യുന്നതിനായി ആക്രമണകാരിക്ക് ഇരയുടെ ഫോൺ നമ്പർ അറിഞ്ഞാൽ മാത്രം മതി എന്നും പ്രോജക്റ്റ് സീറോ അതിന്റെ പോസ്റ്റിൽ വിശദീകരിച്ചു.