ഇന്ന് വിപണിയിൽ വളരെയധികം വേഗത്തിൽ വികസിച്ചു കൊണ്ടിരിക്കുന്നു ഒന്നാണ് ആൻഡ്രോയിഡ് ഫോണുകൾ. പ്രകടനത്തിലും ചാർജിംഗ് വേഗതയിലും മാത്രമല്ല, ഉപയോക്താക്കൾക്ക് അവയിൽ നെറ്റ്‌വർക്കുകൾ എങ്ങനെ ഉപയോഗിക്കാം എന്നതിലും ആൻഡ്രോയിഡ് ഫോണുകൾ ഉപയോതാക്കൾക്ക് പ്രിയപ്പെട്ടതാകുന്നു. പ്രധാനമായും കോളുകൾ ചെയ്യുന്നതിനും ഡാറ്റ നെറ്റ് വർക്കുകൾ ഉപയോഗിക്കുന്നതിനും 2 തരത്തിലുള്ള ഫിസിക്കൽ സിമ്മുകൾ വരെ ഇതിൽ ഉപയോഗിക്കാം. ഈ ട്രെൻഡ് ക്രമേണ eSIM-ലേക്ക് മാറുകയായിരുന്നു.

ഇത് ഫോണിൽ ഫിസിക്കൽ സിം മാറ്റിസ്ഥാപിക്കുന്നതിനെ വേഗത്തിലാക്കുകയും ഫോൺ നിർമ്മാതാക്കളെ അവരുടെ ഡിസൈനിൽ കുറച്ച് ഇടങ്ങളിൽ മാറ്റം വരുത്താൻ അനുവദിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇപ്പോൾ, ഇന്റഗ്രേറ്റഡ് സിം അല്ലെങ്കിൽ ഐ സിം എന്ന് വിളിക്കപ്പെടുന്ന സ്മാർട്ട്‌ഫോണുകൾക്കുള്ള അടുത്ത പരിഹാരത്തിനായി ക്വാൽകോം തയ്യാറെടുക്കുകയാണ്. സാധാരണ സിമ്മുകളേക്കാളും eSIM-നേക്കാളും iSIM കൂടുതൽ ഊർജ്ജക്ഷമതയുള്ളതായിരിക്കുമെന്ന് അതിൽ പറയുന്നുണ്ട്. ഇക്കാലത്ത് മിക്ക ഫോണുകളിലും ഉപയോഗിക്കുന്ന നാനോ സിമ്മിനെക്കാൾ 100 മടങ്ങ് ചെറുതാണ് ഇത്. മൊബൈൽ ഉപകരണങ്ങളുടെയും നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയുടെയും ഭാവിയായി iSIM പ്രഖ്യാപിക്കപ്പെടുകയാണെന്ന് വ്യവസായ റിപ്പോർട്ടുകൾ പറയുന്നു. 2030-ഓടെ 300 ദശലക്ഷത്തിലധികം iSIM ഫോണുകൾ ഷിപ്പ് ചെയ്യപ്പെടുമെന്നാണ് കണക്കാക്കുന്നത്.


Image Source : Google