പ്രതിമാസം $1.99 മുതൽ ആരംഭിക്കുന്ന അടിസ്ഥാന പ്ലാനിലുള്ള അംഗങ്ങൾ ഉൾപ്പെടെ എല്ലാ ഗൂഗിൾ വൺ അംഗങ്ങൾക്കും VPN ആക്‌സസ് വിപുലീകരിക്കുന്നതായി ടെക് ഭീമനായ ഗൂഗിൾ പ്രഖ്യാപിച്ചു. VPN നിലവിൽ പുറത്തിറങ്ങിയതായും, 22 രാജ്യങ്ങളിൽ ആൻഡ്രോയിഡ്, iOS, വിൻഡോസ്, മാക് ഉപകരണങ്ങളിൽ ഇത് ലഭ്യമാകുന്നതായും ബുധനാഴ്ചത്തെ ബ്ലോഗ്‌പോസ്റ്റിൽ കമ്പനി അറിയിച്ചു. ഉപയോക്താക്കൾ ഏത് ആപ്പുകളോ ബ്രൗസറുകളോ ഉപയോഗിച്ചാലും, ഉപയോക്താക്കളുടെ IP വിലാസം മറയ്ക്കുന്നതിലൂടെ ഹാക്കർമാരിൽ നിന്നോ നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരിൽ നിന്നോ സംരക്ഷിക്കുന്ന നിങ്ങളുടെ ഇന്റർനെറ്റ് പ്രവർത്തനത്തിന് ഗൂഗിൾ വൺ -ന്റെ VPN കൂടുതൽ പരിരക്ഷ നൽകുന്നു, എന്ന് കമ്പനി സൂചിപ്പിച്ചു.
ഒരു VPN ഇല്ലാതെ, ഉപയോക്താക്കൾ സന്ദർശിക്കുന്ന സൈറ്റുകളും ആപ്ലിക്കേഷനുകളും ഉപയോക്താക്കളുടെ പ്രവർത്തനം ട്രാക്കു ചെയ്യുന്നതിനോ അവരുടെ ലൊക്കേഷൻ കണ്ടെത്തുന്നതിനോ അവരുടെ IP വിലാസം ഉപയോഗിച്ചേക്കാം. ഗൂഗിൾ വൺ -ന്റെ VPN മുമ്പ് 2 TB-ഉം ഉയർന്ന പ്ലാനുകളും മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. യുഎസ് ഉപയോക്താക്കൾക്ക് അവരുടെ വ്യക്തിഗത വിവരങ്ങൾ നന്നായി നിരീക്ഷിക്കാൻ സഹായിക്കുന്നതിന് കമ്പനി "ഡാർക്ക് വെബ് റിപ്പോർട്ട്" ഫീച്ചറും അവതരിപ്പിച്ചു.
Image Source : Google