ഇന്ത്യയിലെ ആപ്പിൾ ഇക്കോസിസ്റ്റം കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ നിർമ്മാണ മേഖലയിൽ ഒരു ലക്ഷത്തിലധികം പുതിയ നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി സംസ്ഥാന, ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ ചൊവ്വാഴ്ച പറഞ്ഞു. ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ തങ്ങളുടെ സ്വന്തം ബ്രാൻഡഡ് റീട്ടെയിൽ സ്റ്റോർ ചൊവ്വാഴ്ച മുംബൈയിൽ ആപ്പിളിന്റെ സിഇഒ ടിം കുക്കിന്റെ സാന്നിധ്യത്തിൽ ആരംഭിച്ചു. കമ്പനിയുടെ രണ്ടാമത്തെ സ്റ്റോറും വ്യാഴാഴ്ച ഡൽഹിയിൽ ആരംഭിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദർശനപരമായ പിഎൽഐ പദ്ധതിയായ ആപ്പിൾ ഇക്കോസിസ്റ്റം കഴിഞ്ഞ 24 മാസത്തിനിടെ ഉൽപ്പാദനരംഗത്ത് ഒരു ലക്ഷത്തിലധികം പുതിയ നേരിട്ടുള്ള തൊഴിലവസരങ്ങൾ  സൃഷ്ടിച്ചു, എന്ന് മന്ത്രി ട്വീറ്റ് ചെയ്തു. ഇവരിൽ 70 ശതമാനവും 19-24 വയസ് പ്രായമുള്ള സ്ത്രീകളാണ്, അവർ അവരുടെ കരിയർ ആരംഭിക്കുകയും കഴിവുകൾ നേടുകയും അവരുടെ കുടുംബങ്ങൾക്ക് ജീവിക്കാനുള്ള സൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു,എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്നുമുള്ള ഐഫോൺ കയറ്റുമതി 5 ബില്യൺ ഡോളറായി ഉയർന്നു. ആപ്പിളിന്റെ പിന്തുണയോടെ, ഇന്ത്യയുടെ മൊത്തത്തിലുള്ള സ്മാർട്ട്‌ഫോൺ കയറ്റുമതിയും ഒരു സാമ്പത്തിക വർഷത്തിൽ ആദ്യമായി 10 ബില്യൺ ഡോളർ കടന്നു.