2021ലെ പുതിയ ഐടി റൂൾസിന് അനുസൃതമായി ഫെബ്രുവരിയിൽ ഫെയ്‌സ്ബുക്കിന്റെ 13 പോളിസികളിലും ഇൻസ്റ്റാഗ്രാമിനായുള്ള 12 പോളിസികളിലുമായി 28 ദശലക്ഷത്തിലധികം കണ്ടെന്റുകൾ മെറ്റ എടുത്തുകളഞ്ഞു. ഫെബ്രുവരി 1-ഫെബ്രുവരി 28 വരെ, ഫേസ്ബുക്കിനുള്ള 13 പോളിസികളിലായി 24.8 ദശലക്ഷത്തിലധികം കണ്ടെന്റുകളും ഇൻസ്റ്റാഗ്രാമിനായുള്ള 12 പോളിസികളിലായി 3.3 ദശലക്ഷത്തിലധികം കണ്ടെന്റുകളും മെറ്റാ കണ്ടെത്തി.

ഫെബ്രുവരിയിൽ, മെറ്റായ്ക്ക് ഇന്ത്യൻ ഗ്രീവൻസ് മെക്കാനിസത്തിലൂടെ 1,647 റിപ്പോർട്ടുകൾ ലഭിച്ചു, അതിൽ 100 ​​ശതമാനം റിപ്പോർട്ടുകളോടും ഇവർ പ്രതികരിച്ചു.ഈ റിപ്പോർട്ടുകളിൽ, 585 കേസുകളിൽ ഉപയോക്താക്കൾക്ക് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ടൂളുകൾ നൽകിയിട്ടുണ്ടെന്ന് മെറ്റാ കൂട്ടിച്ചേർത്തു. പ്രത്യേക അവലോകനം ആവശ്യമായ മറ്റ് 1,062 റിപ്പോർട്ടുകളിൽ, മെറ്റാ അതിന്റെ നയങ്ങൾക്കനുസരിച്ച് കണ്ടെന്റുകൾ അവലോകനം ചെയ്യുകയും മൊത്തത്തിൽ 379 റിപ്പോർട്ടുകളിൽ നടപടിയെടുക്കുകയും ചെയ്തു.