ആർസ് ടെക്‌നിക്കയിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, ഉപയോക്താക്കൾ അധികമായുള്ള സ്റ്റോറേജിന് പണം നൽകിയിട്ടുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ, ഗൂഗിൾ ഡ്രൈവ് ഇപ്പോൾ പരമാവധി 5 ദശലക്ഷം ഫയലുകളുടെ സ്റ്റോറേജ് പരിധി സജ്ജീകരിച്ചിരിക്കുന്നു. ra13 എന്ന് പേരുള്ള ഒരു റെഡിറ്റ് ഉപയോക്താവിന് ഗൂഗിളിൽ നിന്ന് ഒരു സന്ദേശം ലഭിച്ചു, അവരുടെ ഗൂഗിൾ ഡ്രൈവ് അക്കൗണ്ട് ഉപയോഗിക്കുന്നത് തുടരുന്നതിന് 2 ദശലക്ഷം ഫയലുകൾ ഇല്ലാതാക്കുക എന്നതായിരുന്നു സന്ദേശം.
കൂടാതെ, ആർസ് ടെക്‌നിക്ക പ്രകാരം, ഗൂഗിൾ ഡ്രൈവ് API ഇഷ്യൂ ട്രാക്കർ കാണിക്കുന്നത് അനുസരിച്ച് ചില ഉപയോക്താക്കൾക്ക് ഏകദേശം രണ്ട് മാസമായി ഈ പിശക് നേരിടുന്നുണ്ട്. ഉപയോക്താക്കളുടെ ഡ്രൈവിൽ നിങ്ങൾ സൃഷ്‌ടിക്കുന്ന ഫയലുകൾക്ക് മാത്രമേ 5 ദശലക്ഷം പരിധി ബാധകമാകൂ, ഷെറിങ് ഫയലുകൾ ഒന്നും ഇതിൽ കണക്കാക്കില്ല. തങ്ങളുടെ ആന്തരിക സംവിധാനങ്ങളുടെ ദുരുപയോഗം തടയുന്നതിനാണ് ഈ മാറ്റം ഉൾപ്പെടുത്തിയതെന്ന് ഗൂഗിൾ അവകാശപ്പെടുന്നു.