യുഎസ് ആസ്ഥാനമായുള്ള ടെക് ഭീമനായ ആപ്പിളിന് മുംബൈ, ലണ്ടൻ, ദുബായ്, വിയന്ന, ന്യൂയോർക്ക് എന്നിവയുൾപ്പെടെ ലോകമെമ്പാടും 520-ലധികം റീട്ടെയിൽ ലൊക്കേഷനുകലാണുള്ളത് . നിലവിൽ, ഐഫോൺ നിർമ്മാതാവിന് യുഎസിൽ 272, ചൈനയിൽ 45, യുണൈറ്റഡ് കിംഗ്ഡത്തിൽ 39, കാനഡയിൽ 28, ഓസ്‌ട്രേലിയയിൽ 22, ഫ്രാൻസിൽ 20, ഇന്ത്യയിൽ (ന്യൂഡൽഹിയിൽ) 2 - ആപ്പിൾ (ബികെസി, ആപ്പിൾ സാകേത്) എന്നിങ്ങനെയാണ് കണക്കുകൾ. 2001 മെയ് മാസത്തിൽ അന്നത്തെ സിഇഒ സ്റ്റീവ് ജോബ്‌സാണ് ആദ്യത്തെ ആപ്പിൾ സ്റ്റോറുകൾ യുഎസിൽ തുറന്നത്. യുഎസിലെ ഭൂരിഭാഗം സ്റ്റോറുകളും ഇൻഡോർ ഷോപ്പിംഗ് മാളുകൾക്കുള്ളിലാണ് പ്രവർത്തിക്കുന്നത്. ചില സ്റ്റോറുകൾ തിരക്കേറിയ തെരുവുകളിലോ ഷോപ്പിംഗ് ഏരിയകളിലോ ഉള്ള ഒറ്റപ്പെട്ട സ്ഥലങ്ങളാണ്.

ആപ്പിൾ സ്റ്റോർ പുതിയ റീട്ടെയിൽ സംഭവവികാസങ്ങൾ മുതൽ ആപ്പിൾ വാഗ്ദാനം ചെയ്യുന്ന അതുല്യ ഉൽപ്പന്നങ്ങൾ വരെ ഉൾക്കൊള്ളുന്നവായാണ്. മാക് പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, ഐ ഫോൺ സ്‌മാർട്ട്‌ഫോണുകൾ, ഐ പാഡ് ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകൾ, ആപ്പിൾ വാച്ച്, സ്മാർട്ട് വാച്ചുകൾ, ആപ്പിൾ ടി വി ഡിജിറ്റൽ മീഡിയ പ്ലെയറുകൾ, സോഫ്‌റ്റ്‌വെയർ കൂടാതെ തിരഞ്ഞെടുത്ത ചില തേർഡ് പാർട്ടി ആക്‌സസറികളും ആപ്പിൾ അതിന്റെ വിവിധ സ്റ്റോറുകളിൽ വിൽക്കുന്നുണ്ട്.