പിസി ഉപയോക്താക്കൾക്ക് ഒടുവിൽ ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ച് വയർലെസ് ആയി ഫയലുകൾ ട്രാൻസ്ഫർ ചെയ്യാനുള്ള ഒരു മാർഗവുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. നിയർബൈ ഷെയർ ഫയൽ ട്രാൻസ്ഫർ ടൂൾ ഉപയോഗിച്ച് കൊണ്ടാണ് ഇത് നടക്കുന്നത്. ഈ ആഴ്ച തന്നെ പുതിയ സേവനം വിൻഡോസിലേക്ക് കൊണ്ടു വരും. വിൻഡോസ് 10 അല്ലെങ്കിൽ ഉയർന്ന പതിപ്പിൽ പ്രവർത്തിക്കുന്ന ഏത് പിസിയിലും ഡൗൺലോഡ് ചെയ്യാവുന്ന Nearby Share-ന്റെ ബീറ്റ പതിപ്പ് ആപ്പ് കമ്പനി പ്രഖ്യാപിച്ചു. ARM-ൽ പ്രവർത്തിക്കുന്ന PC-കൾ മാത്രം ആപ്പുമായി പൊരുത്തപ്പെടില്ല.
തൽക്കാലം ബീറ്റ പതിപ്പ് ആണ് പുറത്തിറക്കിയിട്ടുള്ളത്. നിയർബൈ ഷെയർ ബീറ്റ ആപ്പ് പിന്തുണയ്‌ക്കാത്ത രാജ്യങ്ങളുടെ ഒരു ലിസ്റ്റും ഗൂഗിൾ പങ്കിട്ടു, ഈ പട്ടികയിൽ ഇന്ത്യ ഇല്ല എന്നത് ആശ്വാസമാണ്. അതായത് വിൻഡോസ് 10 അല്ലെങ്കിൽ 11 PC ഉള്ള ആളുകൾക്ക് പുതിയ വയർലെസ് ട്രാൻസ്ഫർ ടൂൾ പരീക്ഷിക്കാം. ഉപയോക്താക്കൾക്ക് ഡൗൺലോഡ് ചെയ്യാവുന്ന ഒരു .exe ഫയൽ ഗൂഗിൾ വികസിപ്പിച്ചിട്ടുണ്ട്. ഇത് വഴി ഉപയോക്താക്കൾക്ക് ആപ്പ് ഇൻസ്റ്റാൾ ചെയ്യാം.
Image Source : Google