17 ശതമാനം ഇന്ത്യക്കാരും തങ്ങളുടെ പ്രധാനപ്പെട്ട പാസ്‌വേഡുകൾ ആയ ബാങ്ക്, എടിഎം/ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് എന്നിവ തങ്ങളുടെ സ്‌മാർട്ട്‌ഫോൺ കോൺടാക്‌റ്റ് ലിസ്റ്റിലോ മൊബൈൽ നോട്ടുകളിലോ സൂക്ഷിക്കുന്നതായി ഒരു പുതിയ റിപ്പോർട്ട് പറയുന്നു. 30 ശതമാനം പേർ കുടുംബാംഗങ്ങളുമായും ജീവനക്കാരുമായും പ്രധാനപ്പെട്ട സാമ്പത്തിക പാസ്‌വേഡുകൾ പങ്കിടുന്നുവെന്ന് പറഞ്ഞപ്പോൾ, 8 ശതമാനം പേർ സെൻസിറ്റീവ് വിവരങ്ങൾ മൊബൈൽ ഫോൺ നോട്ടുകളിലും 9 ശതമാനം പേർ മൊബൈൽ കോൺടാക്റ്റ് ലിസ്റ്റിലുമാണെന്ന് പറഞ്ഞു, ഓൺലൈൻ കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമായ ലോക്കൽ സർക്കിളിന്റെ റിപ്പോർട്ട് പ്രകാരമാണ് ഈ കാര്യങ്ങൾ പറയുന്നത്.
റിപ്പോർട്ട് അനുസരിച്ച്, 24 ശതമാനം പേർ മൊബൈൽ ഫോണുകൾ തങ്ങളുടെ പ്രിയപ്പെട്ട ചോയ്‌സ് ആണെന്ന് പറയുന്നതോടൊപ്പം തന്നെ പാസ്സ്‌വേർഡുകൾ തങ്ങളുടെ ഡിവൈസിലെ തന്നെ കോൺടാക്റ്റ് ലിസ്റ്റിലോ മറ്റൊരിടത്തോ സേവ് ചെയ്യുന്നതായി പറയുന്നുണ്ട്. സർവേയിൽ പങ്കെടുത്തവരിൽ 88 ശതമാനം പേരും തങ്ങളുടെ ആധാർ കാർഡ് വിവിധ അപേക്ഷകൾക്കും തെളിവുകൾക്കും ബുക്കിങ്ങുകൾക്കും മറ്റും പങ്കുവെച്ചിട്ടുണ്ടെന്ന് പറയുന്നുണ്ട്.