വെബ് ബ്രൗസർ കമ്പനിയായ ഒപെറ അതിന്റെ സൗജന്യ വിപിഎൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്) സേവനം iOS-നുള്ള ബ്രൗസറിലേക്ക് വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു. ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കൊപ്പം,മാക്,വിൻഡോസ്,ലിനക്സ്,ആൻഡ്രോയിഡ്, ഐഒഎസ് എന്നിങ്ങനെ എല്ലാ പ്രധാന പ്ലാറ്റ്‌ഫോമുകളിലും സൗജന്യവും അന്തർനിർമ്മിതവുമായ വിപിഎൻ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ വെബ് ബ്രൗസറായി ഒപെറ ഇതിനോടകം മാറിയിട്ടുണ്ട്. ഈ സേവനം നിലവിൽ നേരത്തെയുള്ള ആക്‌സസ്സിൽ ലഭ്യമാണ്, എന്നിരുന്നാലും, അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ വിപിഎൻ-ന്റെ പൂർണ്ണമായ റോൾഔട്ട് വരുമെന്ന് കമ്പനി അറിയിച്ചു.
മാത്രമല്ല, ഒപെറയുടെ സൗജന്യ വിപിഎൻ സേവനത്തിന് സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമില്ല. ഐഒഎസിനായുള്ള സൗജന്യ വിപിഎൻ സേവനത്തിനൊപ്പം, ബ്രൗസറിനെ കൂടുതൽ മികച്ചതാക്കുന്ന രണ്ട് അപ്‌ഡേറ്റുകൾ കൂടി ഓപ്പറ ഉപയോക്താക്കൾക്കായി പ്രഖ്യാപിച്ചു. അതിലൊന്നാണ് ബുക്മാർക് സവിശേഷത, ഇത് വഴി ഉപയോക്താക്കൾക്ക് അവരുടെ ആക്ടിവിറ്റി ഓൺലൈനിൽ മികച്ച രീതിയിൽ ക്രമീകരിക്കാൻ കഴിയും. മാത്രമല്ല, സ്പീഡ് ഡയലിനൊപ്പം അവർക്ക് ഏറ്റവും പ്രധാനപ്പെട്ടവയിലേക്ക് ഉടനടി ആക്സസ് ലഭിക്കുകായും ചെയ്യും. രണ്ടാമത്തേത് ബ്രൗസറിന്റെ ഹോംപേജിൽ സജ്ജീകരിച്ചിരിക്കുന്ന 'ലൈവ് സ്‌കോറുകൾ' കാണുന്നതിനുള്ള ഫീച്ചർ ആണ്.
Image Source : Google