ക്രോം വെബ് ബ്രൗസറിനായുള്ള ഗൂഗിളിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ മാക്, ആൻഡ്രോയ് ഉപകരണങ്ങളിൽ ഉടനീളമുള്ള വേഗതയുടെ കാര്യത്തിൽ ഒരു വലിയ കുതിപ്പാകും കൊണ്ടുവരാൻ പോകുന്നത്. ക്രോമിന്റെ ഏറ്റവും പുതിയ റിലീസിനൊപ്പം, മെച്ചപ്പെട്ട കാഷിംഗ് മുതൽ മികച്ച മെമ്മറി മാനേജ്‌മെന്റ് വരെ വേഗതയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനുള്ള എല്ലാ അവസരങ്ങളും തേടുന്നതിനായി ഞങ്ങൾ ക്രോമിന്റെ എൻജിനിൽ ആഴത്തിലേക്ക് ആഴ്ന്നിറങ്ങി നിങ്ങളുടെ ബ്രൗസിംഗ് കൂടുതൽ ആസ്വാദ്യകരമാകുമെന്ന് ഗൂഗിൾ അവകാശപ്പെടുന്നുണ്ട്. 

കൂടാതെ, ഗൂഗിളിന്റെ അഭിപ്രായത്തിൽ, മൂന്ന് മാസമായി നടത്തിയ മാറ്റങ്ങൾക്ക് ശേഷം, ആപ്പിളിന്റെ സ്പീഡോമീറ്റർ 2.1 ബ്രൗസർ ബെഞ്ച്മാർക്കിൽ ഗൂഗിൾ ക്രോം 10% പുരോഗതി കൈവരിച്ചു. കൂടാതെ മികച്ച കാഷിംഗ്, മെമ്മറി മാനേജ്‌മെന്റ് പോലുള്ള മെച്ചപ്പെടുത്തലുകൾ ഉൾപ്പെടെയുള്ള മറ്റ് നേട്ടങ്ങളും ഇത് നൽകുന്നു. കൂടാതെ, ഗൂഗിൾ പറയുന്നതനുസരിച്ച്, ആൻഡ്രോയിഡിലെ ക്രോം ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ട്. അതിനാൽ, “ഹൈ-എൻഡ് ഉപകരണങ്ങളിൽ ക്രോമിന്റെ പ്രകടനം പരമാവധിയാക്കാൻ, ബൈനറി വലുപ്പത്തേക്കാൾ വേഗതയ്‌ക്കായി ട്യൂൺ ചെയ്‌ത കംപൈലർ ഫ്ലാഗുകൾ ഉപയോഗിക്കുന്ന ക്രോമിന്റെ ഒരു പതിപ്പാണ് ഞങ്ങൾ ഇപ്പോൾ ടാർഗെറ്റുചെയ്യുന്നത് എന്ന് പറയുന്നുണ്ട്. പിന്തുണയ്‌ക്കുന്ന ഉപകരണങ്ങൾക്കായി, അപ്‌ഡേറ്റ് ചെയ്‌ത ക്രോം ബ്രൗസർ പ്രവർത്തിപ്പിക്കുന്നത് സ്പീഡോമീറ്റർ 2.1 ബെഞ്ച്മാർക്ക് അനുസരിച്ചും 30% വേഗത്തിലാണ്.