സാമ്പത്തിക മാന്ദ്യത്തിനിടയിൽ പിസി ബിസിനസ് ഗണ്യമായി തകർന്നതിനാൽ ഗ്ലോബൽ ടെക്‌നോളജി ബ്രാൻഡായ ലെനോവോ ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങിയതായി റിപ്പോർട്ട്. CRN-ലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ലെവോനോയിലെ ജോലി വെട്ടിക്കുറയ്ക്കൽ ഏകദേശം $115 ദശലക്ഷം ചെലവ് ചുരുക്കൽ പദ്ധതിയുടെ ഭാഗമാണ്. ലെനോവോ സിഇഒ യാങ് യുവാൻകിംഗ് ഫെബ്രുവരിയിൽ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി വരാനിരിക്കുന്ന "തൊഴിൽ ശക്തി ക്രമീകരണം" സംബന്ധിച്ചുള്ള കാര്യങ്ങൾ അറിയിച്ചിരുന്നു. 

2022 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ കമ്പനിക്ക് ഏകദേശം 75,000 ജീവനക്കാരുണ്ടായിരുന്നു. ഞങ്ങളുടെ ഏറ്റവും പുതിയ ത്രൈമാസ വരുമാന പ്രഖ്യാപനത്തിൽ ഞങ്ങളുടെ സിഇഒ യുവാൻകിംഗ് യാങ് പറഞ്ഞതുപോലെ, ഞങ്ങൾ പ്രവർത്തന ചെലവുകൾ കുറയ്ക്കുകയും ആവശ്യമുള്ളതും ഉചിതവുമായ ഇടങ്ങളിൽ തൊഴിൽ ശക്തി ക്രമീകരണം നടത്തുകയും ചെയ്യുന്നു, കമ്പനി വക്താവ് പ്രസ്താവനയിൽ പറഞ്ഞു.വളർച്ചയെ ത്വരിതപ്പെടുത്തുന്ന മേഖലകളിലും കമ്പനിയുടെ മൊത്തത്തിലുള്ള പരിവർത്തനത്തിലും ഞങ്ങൾ നിക്ഷേപം തുടരുന്നു, വക്താവ് WRAL TechWire-നോട് പറഞ്ഞു.