ഡിജിറ്റൽ പരസ്യങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താൻ ടെക് കമ്പനിയെ സഹായിക്കാൻ മുൻ ഗൂഗിൾ എക്‌സിക്യൂട്ടീവിനെ നിയമിച്ചതായി ഫോട്ടോ മെസേജിംഗ് ആപ്പ് ആയ സ്‌നാപ്ചാറ്റിന്റെ ഉടമ സ്‌നാപ്പ് ഇങ്ക് ബുധനാഴ്ച പറഞ്ഞു. ആൽഫബെറ്റ് ഇങ്കിന്റെ ഗൂഗിളിൽ സെർച്ച് പരസ്യങ്ങൾക്കായുള്ള പ്രൊഡക്‌റ്റ് മാനേജ്‌മെന്റിന് നേതൃത്വം നൽകിയിരുന്ന ദർശൻ കാന്തക്, റവന്യൂ പ്രൊഡക്‌റ്റിന്റെ സീനിയർ വൈസ് പ്രസിഡന്റായാണ് സ്‌നാപ്പിൽ നിയമിതനായിരിക്കുന്നത്. ഗൂഗിളിന് മുമ്പ്, ഫെയ്‌സ്ബുക്ക് ഉടമയായ മെറ്റാ പ്ലാറ്റ്‌ഫോംസ് ഇങ്കിലും മൈക്രോസോഫ്റ്റ് കോർപ്പറേഷനിലും കാന്തക് ജോലി ചെയ്തിരുന്നു. 

തങ്ങളുടെ രണ്ട് പ്രധാന ലീഡേഴ്‌സ് കഴിഞ്ഞ വർഷം നെറ്ഫ്ലിക്സിലേക്ക് പോയതിന് ശേഷം സ്നാപ് ചാറ്റ് അതിന്റെ പരസ്യ വിൽപ്പന ടീമിനെ വീണ്ടും പുനർനിർമ്മിക്കുന്നു. കഴിഞ്ഞ മാസം, അമേരിക്കൻ മേഖലയിലെ പരസ്യ വിൽപ്പനയെ നയിക്കാൻ ദീർഘകാല മൈക്രോസോഫ്റ്റ് പരസ്യ എക്സിക്യൂട്ടീവായ റോബ് വിൽക്കിനെ സ്നാപ് ചാറ്റ് നിയമിച്ചിരുന്നു.ചില പരസ്യദാതാക്കൾ ഉയർന്ന പണപ്പെരുപ്പത്തിനും സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾക്കും ഇടയിൽ തങ്ങളുടെ മാർക്കറ്റിംഗ് ബജറ്റ് വെട്ടിക്കുറയ്ക്കുന്ന സമയത്ത് സ്‌നാപ്ചാറ്റ് തങ്ങളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി വരികയാണ്.