ആപ്പ് ക്ലോസ് ചെയ്യാതെ തന്നെ സ്റ്റാറ്റസ് അപ്ഡേറ്റുകൾ ഫേസ്ബുക്ക് സ്റ്റോറികളായി പങ്കിടാൻ ഫീച്ചർ ഉടൻ വാട്സ് ആപ്പിൽ
വാട്സ് ആപ്പിൽ നിന്ന് പുറത്തുകടക്കാതെ തന്നെ ഫെയ്‌സ്ബുക്ക് സ്റ്റോറികളിൽ തങ്ങളുടെ സ്റ്റാറ്റസ് പങ്കിടാൻ ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്ന പുതിയ ഫീച്ചറിലാണ് വാട്ട്‌സ്ആപ്പ് പ്രവർത്തിക്കുന്നതായി WABetaInfo റിപ്പോർട്ട് ചെയ്യുന്നു. ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ മുമ്പ് ഫേസ്ബുക് സ്റ്റോറികളിൽ പങ്കിടാൻ കഴിഞ്ഞിരുന്നു. എന്നാൽ അതിൽ നിരവധി ഘട്ടങ്ങൾ ഉൾപ്പെട്ടിരുന്നു, ഇതിന് വളരെയധികം സമയവും ഓപ്ഷനുകളും ആവശ്യമായിരുന്നു.
എന്നാൽ, പുതിയ ഫീച്ചർ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഒരേസമയം തങ്ങളുടെ സ്റ്റാറ്റസ് അപ്ഡേറ്റുകൾ ഫേസ്ബുക്ക് സ്റ്റോറികളിലേക്കും പോസ്റ്റുചെയ്യാൻ കഴിഞ്ഞേക്കും. മാത്രമല്ല ഒരിക്കൽ ഓപ്ഷൻ ആക്ടിവേറ്റ് ചെയ്താൽ പിന്നീട് അത് ഓട്ടോമാറ്റിക് ആയി വരികയും ചെയ്യും. വാട്സ് ആപ്പിലെ “സ്റ്റാറ്റസ് പ്രൈവസി” ക്രമീകരണത്തിലേക്ക് ഒരു പുതിയ ഓപ്ഷൻ ചേർത്തിട്ടുണ്ടെന്ന് WABetaInfo പറയുന്നുണ്ട്. ഇത് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ ഫേസ്ബുക് അക്കൗണ്ട് ഉൾപ്പെടെയുള്ള അക്കൗണ്ടുകളിലുടനീളം സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ പങ്കിടാൻ കഴിയും.