പുതിയ ഇമെയിൽ തട്ടിപ്പിനെക്കുറിച്ച് യൂട്യൂബ് തങ്ങളുടെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു
കോടിക്കണക്കിന് ആളുകൾ വീഡിയോകൾ കാണാനും അവരുടെ പ്രിയപ്പെട്ട ട്രാക്കുകൾ പ്ലേ ചെയ്യാനും ഉപയോഗിക്കുന്ന പ്ലാറ്റ് ഫോം ആണ് യൂട്യൂബ്. എന്നാൽ ഇത് സ്‌കാമർമാർക്ക് വളരെയധികം ദോഷകരമായി ഉപയോഗിക്കുകയാണ്. യൂട്യൂബിന്റെ പേരിൽ നടക്കുന്ന ഒരു പുതിയ ഫിഷിംഗ് ആക്രമണത്തെക്കുറിച്ച് ആപ്പ് ഇപ്പോൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുകയാണ്. വ്യാജ യൂട്യൂബ് ഇമെയിൽ ഐഡിയിൽ നിന്ന് നിരവധി ആളുകൾക്ക് സ്‌കാം മെയിലുകൾ ലഭിക്കുന്നത് യൂട്യൂബ് നിരീക്ഷിച്ചുവരുന്നു.
ഇത്തരം മെയിലുകളിൽ നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും മെയിലിൽ കാണുന്ന അറ്റാച്ച്‌മെന്റുകളൊന്നും ഡൗൺലോഡ് ചെയ്യരുതെന്നും ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. no-reply@youtube.com എന്ന ഐഡിയിൽ നിന്ന് ആളുകൾക്ക് സ്‌കാം ഇമെയിലുകൾ ലഭിക്കുന്നുണ്ടെന്ന് പ്ലാറ്റ്‌ഫോം പറയുന്നു, ഇത് ഉപയോക്താവിന് നേരെയുള്ള ഫിഷിംഗ് ആക്രമണമല്ലാതെ മറ്റൊന്നുമല്ല എന്ന് തന്നെ മനസ്സിലാക്കണം. യൂട്യൂബ് ഈ ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ഉപയോക്താക്കളോന്നും തന്നെ തട്ടിപ്പിനിരയാക്കരുതെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.