റിമോട്ട് വർക്ക് ഓപ്‌ഷൻ ഉപയോഗിച്ച് പുതിയ ലിസ്റ്റിംഗുകൾ പോസ്റ്റുചെയ്യുന്നതിൽ നിന്ന് മാനേജർമാരെ വിലക്കിയിരിക്കുന്നതിനാൽ, മെറ്റാ ഇനി റിമോട്ട് വർക്ക് ഓപ്‌ഷനിൽ പുതിയ സ്ഥാനങ്ങൾ ലിസ്റ്റ് ചെയ്യുന്നില്ല. കമ്പനിയുടെ റിമോട്ട്-ഫ്രണ്ട്ലി വർക്കിനെ പറ്റിയുള്ള പ്രധാന വിവരണം ആയ - യുഎസ്, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിൽ ഇപ്പോൾ റിമോട്ട് റോളുകൾ ലഭ്യമാണ്, അവ ലഭ്യമാകുന്ന മുറയ്ക്ക് ഞങ്ങൾ കൂടുതൽ റോളുകൾ ചേർക്കുന്നത് തുടരും - എന്നതിനെ തങ്ങളുടെ വെബ്‌സൈറ്റിൽ നിന്നും മെറ്റാ നീക്കം ചെയ്യുകയും ചെയ്തു.

ജീവനക്കാർക്ക് മാർച്ചിൽ നൽകിയ നോട്ടീസിൽ, പറയുന്നതനുസരിച്ച് പൂർണ്ണമായും വ്യക്തിപരമായി ജോലി ചെയ്യുന്ന എഞ്ചിനീയർമാർ റിമോട്ട് വർക്ക് ചെയ്യുന്നവരേക്കാൾ ശരാശരി മികച്ച പ്രകടനം കാഴ്ചവെക്കുന്നു എന്ന് സക്കർബർഗ് പറഞ്ഞിരുന്നു. രണ്ട് റൗണ്ടുകളിലായി നടത്തിയിട്ടുള്ള ജോബ് കട്ടിങ്ങിന്റെ ഭാഗമായി 21,000 ജീവനക്കാരെ പിരിച്ചുവിട്ടതിന് ശേഷം, മെറ്റ കൂടുതൽ ചെലവ് കുറയ്ക്കാൻ നോക്കുകയാണ്, കൂടാതെ അതിന്റെ 'ഇയർ ഓഫ് എഫിഷ്യൻസി'ൽ ചില തൊഴിലാളികൾക്ക് ബോണസ് പേഔട്ടുകൾ കുറയ്ക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്.