ട്രൂകോളർ ഒടുവിൽ ലൈവ് കോളർ ഐഡി ഐഫോണുകളിൽ ഫലപ്രദമായി പ്രവർത്തിക്കുന്നു. ഇന്ത്യയിലുൾപ്പെടെ ആഗോളതലത്തിൽ ഐഫോണുകളിലെ പ്രീമിയം വരിക്കാർക്ക് സിറി വഴിയുള്ള പുതിയ കോളർ ഐഡി ഇപ്പോൾ ലഭ്യമാണ്. ഈ പുതിയ ഫീച്ചർ iOS 16-ഉം പുതിയതും ഉള്ള ഉപകരണങ്ങളിൽ ട്രൂകോളറിന്റെ പ്രീമിയം വരിക്കാർക്ക് ലഭ്യമാണ്. സെക്കന്റുകൾക്കുള്ളിൽ വേഗത്തിലും കൃത്യമായും ഫലങ്ങൾ നൽകുന്നതിന് സിറി ഷോർട് ക്യൂട്ടുകളും ആപ്പ് ഇൻഡന്റുകളും ഇത് പ്രയോജനപ്പെടുത്തുന്നു എന്ന് കമ്പനി പറഞ്ഞു.
സ്‌പാം കോളുകളിൽ നിന്ന് ഉപയോക്താക്കളെ വേഗത്തിൽ തിരിച്ചറിയുന്നതിനും പരിരക്ഷിക്കുന്നതിനുമായി ട്രൂകോളർ അതിന്റെ സ്പാം സേവനം മെച്ചപ്പെടുത്തിയിട്ടുണ്ട്. പ്രീമിയം സബ്‌സ്‌ക്രൈബർമാർക്ക് സ്‌പാം ലിസ്റ്റിലേക്ക് സ്വയമേവയുള്ള അപ്‌ഡേറ്റുകൾ ലഭിക്കും, അതേസമയം സൗജന്യ ഉപയോക്താക്കൾക്ക് മികച്ച സുരക്ഷിതവും കാര്യക്ഷമവുമായ ആശയവിനിമയം ഉറപ്പാക്കാൻ സ്‌പാം ലിസ്റ്റ് സ്വമേധയാ അപ്‌ഡേറ്റ് ചെയ്യാനും കഴിയും. ട്രൂകോളറിന് ആഗോളതലത്തിൽ 338 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കലാണുള്ളത്. അത് പോലെ തന്നെ ആപ്പ് ആരംഭിച്ചതിന് ശേഷം 1 ബില്യണിലധികം ഡൗൺലോഡുകളാണ് നടന്നിട്ടുള്ളത്.