ഒരുപിടി പുതിയ ഫീച്ചറുകളുമായി ആപ്പിൾ ഐ.ഒ.എസ് 17 പുറത്തിറങ്ങി. ഡവലപ്പർമാർക്ക് ആദ്യം ലഭിക്കും. ജൂലായ് മാസത്തിൽ ഫീച്ചറിന്റെ പബ്ലിക് ബീറ്റ അവതരിപ്പിക്കും. സ്റ്റേബിൾ വേർഷൻ ഒക്ടോബറിലുണ്ടാവും.

ഫോൺ, ഫേസ്ടൈം, മെസേജസ് ആപ്പുകൾ ഇവയിലാണ്. പ്രധാനപ്പെട്ട ചില അപ്ഡേറ്റുകൾ അവതരിപ്പിച്ചത്. ഫീച്ചറുകളിലൊന്ന് ഫോൺ ആപ്പിൽ ഫോട്ടോകൾ ഇമോജികൾ എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കളുടെ താൽപ്പര്യപ്രകാരം റെഡിയാക്കാവുന്ന കോൺടാക്റ്റ് പോസ്റ്ററുകളാണ്. കോൾ കീറ്റ് എന്ന പുതിയ സംവിധാനത്തിലൂടെയാണ് ഇത് തയ്യാറാക്കുന്നത്.


ഒരു വ്യക്തിയെ അത്യാവശ്യമായി വിളിക്കുമ്പോൾ ഫോണിൽ കിട്ടുന്നില്ലെങ്കിൽ. ഫോൺ ചെയ്യുമ്പോൾ തന്നെ എന്താണ് കാര്യമെന്താണെന്ന് വോയ്സ് മെയിൽ ചെയ്യാം. അയക്കുന്ന മെയിൽ ആ വ്യക്തിയുടെ സ്ക്രീനിൽ ലൈവ് ടെക്സ്റ്റായി ട്രാൻസ്ക്രിപ്റ്റ് ചെയ്ത് കാണിക്കും. ഇത് വായിച്ച് കോൾ എടുക്കാൻ സാധിക്കുമെങ്കിൽ ഫോൺ അറ്റന്റ് ചെയ്ത് ആ വ്യക്തിക്ക് സംസാരിക്കാം.


വീഡിയോ മെസേജ് ഫീച്ചറാണ് ഫേസ് ടൈമിൽ അവതരിപ്പിച്ചിരിക്കുന്നത്. വോയ്സ് മെസേജുകൾ ട്രാൻസ്ക്രിപ്റ്റ് ചെയ്യാനുളള ഫീച്ചർ മെസേജസ് ആപ്പിലും. ഇൻലൈൻ ലൊക്കേഷൻ ഷെയറിങ്, യാത്രയിൽ നിങ്ങൾ കൃത്യ സ്ഥാനത്ത് സുരക്ഷിതമായി എത്തിയെന്ന് സുഹ്യത്തുകളെയും ബന്ധുക്കളെയും ഓട്ടോമാറ്റിക് ആയി അറിയിക്കുന്ന 'ചെക്ക് ഇൻ' ഫീച്ചർ തുടങ്ങിയ പുതിയ സ്റ്റിക്കർ ഫീച്ചറുകളുണ്ട്.

രണ്ട് ഐ. ഫോണുകൾ ആപ്പിൾ വാച്ചുകൾ എന്നിവയുമായി കോൺടാക്റ്റ്, മ്യൂസിക് ഇന്റർനെറ്റ് ഉൾപ്പെടെയുള്ളവ എയർ ഡ്രോപ്പ് വഴി പങ്കുവെയ്ക്കാം. ഈ പുതിയ നെയിം ഫീച്ചർ ഐ.ഒ.എസ്17 വരുന്നതാണ്. ഒരാൾ ഫോൺ സ്റ്റാന്റിൽ ഹൊറിസോണ്ടലായി ചാരിവെക്കുമ്പോൾ അതിലെ ലോക്ക് സ്ക്രീൻ ഒരു ക്ലോക്കിന് സമാനമായി, അല്ലെങ്കിൽ സ്മാർട് ഡിസ്പ്ലേയ്ക്ക് സാദ്യശ്യം തോന്നുന്ന തരത്തിൽ സ്റ്റാന്റ് ബൈ എന്ന പുതിയ ഫീച്ചർ ഐ.ഒ.എസ് 17 ന്റെ ഏറ്റവും പ്രധാന സവിശേഷതയാണ്. ഈ അപ്ഡേറ്റ് കിട്ടുന്ന ഏറ്റവും പഴയ സ്മാർട്ട്ഫോൺ 2018-ൽ പുറത്തിറങ്ങിയ ഐഫോൺ ടെൻ എസ് ആക്കും. ഏകദേശം 20 - ഓളേം ഐഫോൺ മോഡലുകൾ പുതിയ ഐ.ഒ.എസിന് യോജിക്കും. ആപ്പിളിന്റെ റജിസ്റ്റഡ് ഡെവലപ്പേഴ്സിന് ഇപ്പോൾ തന്നെ ഐ.ഒ.എസ് 17. - ഡൗൺലോഡ് ചെയ്യാം.


1-iphone XS

2-iphonexs max

3-iphone xr

4-iphone11

5-iphone 11pro

6-iphone 11pro max

7-iphone SE(2020)

8-iphone12mini

9-iphone12

10-iphone12pro

11-iphone12pro max

12-iphone 13mini

13-iphone13

14-iphone13pro

15-iphone 13pro max

16-iphone SE(2022)

17-iphone14

18-iphone14Plus

19-iphone14pro

20-iphone 14 pro Max.

ഈ ഫോണുകളിലാണ് ഐ.ഒ.എസ് ഇൻസ്റ്റാൾ ചെയ്യാൻ പറ്റുന്നത്.

Image Source:Google