സാങ്കേതിക രംഗത്ത് തരംഗമായ ആർട്ടി ഫീഷ്യൽ ഇന്റലിജൻസ് ജനങ്ങൾക്ക് ദോഷകരമാവില്ല. ഇത് ഉറപ്പുവരുന്നതിന് കർശനമായ നിയമനിർമ്മാണം കൊണ്ടു വരുമെന്ന് കേന്ദ്ര ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. അധികാരത്തിൽ വന്ന് ഒമ്പത് വർഷം പിന്നിടുമ്പോൾ നരേന്ദ്ര മോദി സർക്കാരിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ രംഗത്ത് ഇന്ത്യ എത്ര ദൂരം സഞ്ചരിച്ചുവെന്ന് വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കുന്നതിനിടെയായിരുന്നു പ്രതികരണം.


ഇന്റർനെറ്റുമായ ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വർധിക്കുകയാണ്. ഡിജിറ്റൽ പൗരന്മാരെ ദ്രോഹിക്കുന്നതിനുള്ള ശ്രമങ്ങൾ ഒരിക്കലും വിജയിക്കാൻ സർക്കാർ അനുവദിക്കില്ല. നിലവിൽ രാജ്യത്ത് 85 കോടി ഭാരതീയർ ഇന്റർനെറ്റ് ഉപഭോക്താക്കളാണ്. 2025. ഓടെ അത് 120 - കോടിയിലേക്ക് ഉയർത്താനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Image Source;Google