ഐരാവത് സൂപ്പർ
ലോകത്തിലെ നൂറ് മികച്ച സൂപ്പർ കംപ്യൂട്ടറുകളുടെ പട്ടികയിലിടം നേടി. ഇന്ത്യയുടെ അഭിമാനമായി എ.ഐ. സൂപ്പർ കംപ്യൂട്ടർ ഐരാവത്(AIRAWAT) ജർമ്മനിയിൽ നടന്ന ഇന്റർനാഷണൽ സൂപ്പർ കംപ്യൂട്ടിങ് കോൺഫറൻസിലാണ് ഐരാവത് നേട്ടം കരസ്ഥമാക്കിയത്.പൂനെയിലെ സി.ഡാക്കിൽ ഈ വർഷമാണ് ഐരാവത് ഇൻസ്റ്റാൾ ചെയ്തത്. അടുത്ത് പുറത്തിറങ്ങിയ ടോപ്പ് 500 ഗ്ലോബൽ സൂപ്പർ പട്ടികയിൽ 61-ാം സ്ഥാനത്ത് ഐരാവത് ഇടം നേടി. 13170 ടെറാഫ്‌ളോപ്സ് വേഗതയുള്ള ഇന്ത്യയിലെ ഏറ്റവും ശക്തിയേറിയതും വലുതുമായ സൂപ്പർ കംപ്യൂട്ടിങ് സംവിധാനമാണ് ഐരാവത്.
നെറ്റ് വെബ്ബ് ടെക്നോളജീസ് രൂപകൽപ്പന ചെയ്ത ഐരാവത് ഉബുണ്ടു 20.04.2എൽ ടി എസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 81344 കോർ2.25 ഗിഗാഹെർട്സ് എഎംഡി എപിക് 7742 64 സി പ്രൊസസറാണിതിൽ ഉള്ളത്.അന്തരാഷ്ട്രതലത്തിൽ ഉപയോഗത്തിലുള്ള വേഗമേറിയ സൂപ്പർ കംപ്യൂട്ടറുകളുടെ പട്ടികയാണിത് ഇപ്പോൾ പ്രസിദ്ധീകരിച്ചത്.1993-ൽ തുടക്കം കുറിച്ച പട്ടിക ആറ് മാസം കൂടുമ്പോൾ പൂതുക്കും.
സൂപ്പർ കംപ്യൂട്ടറുകളുടെ ലിൻപാക്ക് ബെഞ്ച്മാർക്ക് പ്രവർത്തനമനുസരിച്ചാണ് പട്ടികയിൽ ചേർക്കുക. സൂപ്പർ കംപ്യൂട്ടറുകളുടെ പ്രകടനം അളക്കുന്ന മാനദണ്ഡമാണിത്. ഒരു കംപ്യൂട്ടർ പ്രോഗാം ഈ കംപ്യൂട്ടറുകളിൽ പ്രവർത്തിപ്പിച്ചാണ് പ്രവർത്തനക്ഷമത പരിശോധിക്കുന്നത്.
അഞ്ച് സൂപ്പർ കംപ്യൂട്ടറുകളാണ് ടോപ്പ് 500 പട്ടികയിൽ ഇടം നേടിയിട്ടുള്ളത്. പുനെ സി-ഡാക്കിലുള്ള പരം സിദ്ധി എ ഐ സൂപ്പർ കംപ്യൂട്ടർ (1319), പ്രത്യുഷ് സൂപ്പർ കംപ്യുട്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിയറോളജിയിലെ പ്രത്യുഷ് സൂപ്പർ കംപ്യൂട്ടർ (169), നാഷണൽ സെന്റർ ഫോർ മീഡിയം, റേഞ്ച് വെതർ ഫോർകാസ്റ്റിങ്ങിലുള്ള മിഹിർ സൂപ്പർ കംപ്യൂട്ടർ(316) എന്നിവയെല്ലാമാണ് ആ കംപ്യൂട്ടറുകൾ.
Image Source;Google